
രാത്രി 10 മണിക്ക് ശേഷമുള്ള അനാവശ്യ യാത്രകൾ നിയന്ത്രിക്കൽ, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക എന്നീ കാര്യങ്ങൾക്കാണ് പോലീസ് പ്രധാന പരിഗണന നൽകുന്നത്. ഇതിനായി ആവശ്യമായ സേനാംഗങ്ങളെ ഉപയോഗിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. എഡിജിപി വിജയ് സാക്കറെയ്ക്കാണ് നിയന്ത്രണങ്ങളുടെ ചുമതല. തിരക്ക് വർധിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പോലീസ് നിരീക്ഷിക്കും. ആവശ്യമായ സ്ഥലങ്ങളിൽ തിരക്ക് ഒഴിവാക്കാൻ വേണ്ട നടപടികൾ ചെയ്യും.
ജനങ്ങൾ കൂട്ടം ചേരാൻ സാധ്യതയുള്ള ഷോപ്പിങ് മാളുകൾ, ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ, ആശുപത്രികൾ എന്നിവടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. മാസ്‌കും സാമൂഹിക അകലവും പ്രധാനമായും നിരീക്ഷിക്കും. അതേസമയം വീട്ടിലിരുന്നു കോവിദഃ ടെസ്റ്റ് നടത്താം. അതിവേഗത്തിൽ മികച്ച ഫലം ലഭ്യമാക്കാൻ കഴിയുന്ന കൊവിഡ് പരിശോധന കിറ്റ് വിതരണം ചെയ്യാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഓസ്‌ട്രേലിയൻ കമ്പനി നിർമ്മിക്കുന്ന കിറ്റ് വൈകാതെ രാജ്യത്ത് എത്തിക്കും. ചെലവ് കുറഞ്ഞ രീതിയിലാകും കിറ്റിൻ്റെ വിൽപ്പനയും വിതരണവും നടക്കുക.
ഫെബ്രുവരി പകുതിയോടെ വാക്‌സിൻ വിതരണം ചെയ്യാൻ കഴിയുമെന്ന നിഗമനത്തിലാണ് സർക്കാർ. ആദ്യഘട്ടത്തിൽ 80 ലക്ഷം കിറ്റുകളാകും വാങ്ങുക. തുടർന്ന് ഘട്ടം ഘട്ടമായി കൂടുതൽ കിറ്റുകൾ രാജ്യത്തെത്തും. കൊവിഡ് വ്യാപനം തടയാനും രോഗനിർണയം വേഗത്തിലാക്കാനും കിറ്റ് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്. കൊവിഡ് ഭീതി മൂലം പരിശോധനകൾ നടത്താൻ മടിക്കുന്നവർക്ക് സഹായമാകുന്നതാണ് കിറ്റ് എന്ന് സർക്കാർ പ്രതിനിധികൾ വ്യക്തമാക്കി.