കൊറോണ കാലത്ത് പരാതികൾ നിരവധിയാണ്. എന്നാൽ വ്യത്യസ്തമായൊരു പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. ലോക്ക് ഡൌൺ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരേ സമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഒരു പരാതിയാണിത്.

 

 

  സംഭവം വളരെയധികം വൈറലായ കേസുമാണ്. കൊറോണവവൈറസിന്റെ പശ്ചാതലത്തിൽ രാജ്യം ലോക്ക് ഡൌണിലാണ്. പലരും വീടുകളിൽ തന്നെയാണ്. സ്കൂളുകളും കോളേജുകളും എല്ലാം പൂട്ടിയിരിക്കുകയാണ്. പല കമ്പനികളും വർക്ക് ഫ്രം ഹോ നൽകിയിരിക്കുകയാണ്.

 

  ആദ്യഘട്ടം 21 ദിവസമായിരുന്നു ലോക്ക് ഡൌൺ, എന്നാൽ പിന്നീട് ഇത് മെയ് 3 വരെ നീട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് വീണ്ടും നീട്ടിയിരിക്കുകയാണ്. രണ്ടാഴ്ച കൂടിയാണ് ലോക്ക് ഡൌൺ നീട്ടിയത്. പരാതിയെ തുടർന്ന് പൊലീസുകാരുടെ സംഘത്തോടൊപ്പമാണ് കുട്ടി ട്യൂഷൻ‌ ടീച്ചറുടെ വീട്ടിലെത്തിയത്.  

 

 

  ലോക്ക് ഡൌണിൽ തനിക്ക് ട്യൂഷൻ എടുക്കുന്ന അധ്യാപികയുടെ അടുക്കലേക്ക് പൊലീസിനെയും കൂട്ടി എത്തിയ ബാലനാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ഒരു ബാലനാണ് പരാതിക്കാരൻ. വീട്ടുകാരും ട്യൂഷൻ ടീച്ചറും ഈ ലോക്ഡൗണിലും തന്നെ വീട്ടിലിരിക്കാൻ സമ്മതിക്കുന്നില്ല എന്നാണ് കുട്ടിയുടെ പരാതി.

 

  പരാതിയെ തുടർന്ന് പൊലീസുകാരുടെ സംഘത്തോടൊപ്പമാണ് കുട്ടി ട്യൂഷൻ‌ ടീച്ചറുടെ വീട്ടിലെത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൊലീസെത്തി ട്യൂഷൻ ടീച്ചർക്കും വീട്ടുകാർക്കും മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്.

 

  സോഷ്യൽ മീഡിയയിൽ കുട്ടിയുടെ പ്രവൃത്തി ചർച്ചയാകുകയാണ്. കുട്ടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് എത്തുന്നവരും കുറവല്ല. മാത്രമല്ല ഇപ്പോൾ പല സ്കൂളുകളും ഓൺലൈൻ വഴി നടക്കുന്നുണ്ട്. വീഡിയോ കോളിലൂടെയും മറ്റും അധ്യാപകരും വിദ്യാർത്ഥികളും പഠനത്തിന് സമയം മാറ്റിവെക്കുന്നുണ്ട്.

 

 

  എന്നാൽ ട്യൂഷനുകളും മറ്റും പലയിടങ്ങളിൽ നടക്കുന്നുണ്ട് എന്നാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. ഒടുവിൽ ട്യൂട്ടിഷൻ ടീച്ചറും എല്ലാവരും കുടുങ്ങേണ്ട അവസ്ഥയാണിപ്പോൾ അരങ്ങേറിയിരിക്കുന്നതിന്നർദ്ധം.

మరింత సమాచారం తెలుసుకోండి: