മഞ്ജു വാര്യരുടെ ടെക്നോ ഹൊറർ ചിത്രം ‘ചതുർമുഖം‘ സ്വാതന്ത്ര്യ ദിനത്തിൽ! ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരോടൊപ്പം മികച്ച ഒരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.സണ്ണിവെയ്ൻ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ് എന്നിവർ ഇക്കൂട്ടത്തിലുൾപ്പെടുന്നു. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ്സ് ടോംസും ജസ്റ്റിൻ തോമസുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർക്കായി വീണ്ടും ഒരു വേൾഡ് ടെലിവിഷൻ പ്രീമിയർ. മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തിയ മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര് ചിത്രം ‘ചതുർമുഖം‘ സീ കേരളം ചാനലിൽ പ്രദർശനത്തിനൊരുങ്ങുന്നു. മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ടെക്നോ ഹൊറർ ശൈലി ആദ്യമായി പരീക്ഷിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഫോൺ നഷ്ടപ്പെട്ട തേജസ്വിനി കുറച്ചുകാലത്തേക്ക് വിലകുറഞ്ഞൊരു മൊബൈൽ ഓൺലൈനിൽ വാങ്ങുന്നു.
ആ ഫോൺ തേജസ്വിനിയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരുടെ പ്രിയനടി മഞ്ജു വാരിയർ വ്യത്യസ്തമായ ഈ കഥാപാത്രത്തിന് മാസ്മരികപ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. മഞ്ജു വാര്യർ അവതരിപ്പിക്കുന്ന തേജസ്വിനി എന്ന കഥാപാത്രം എന്തിനും ഏതിനും മൊബൈലിനെ ആശ്രയിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമാണ്. സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ആന്റണിയും തേജസ്വിനിയും ബിസിനസ് പങ്കാളികളാണ്. വർണ്ണാഭമായൊരു ഓണാഘോഷത്തിന്റെ മുന്നോടിയായി, വരുന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ രാത്രി 7 മണിക്ക് സീ കേരളം ചാനലിൽ ചിത്രം പ്രദർശനത്തിനെത്തും. സ്വന്തം ഭാഷയിലുള്ള ഹൊറർ സിനിമകളോട് മലയാളിക്കു വലിയ പഥ്യമില്ല. ഹൊറർ ലേബലുള്ള പല മലയാള സിനിമകളും കണ്ട് പേടിച്ചതിനേക്കാളേറെ കരഞ്ഞിട്ടുള്ളതുകൊണ്ടാകാം അന്യഭാഷാ ഹൊറർ ചിത്രങ്ങൾക്കു പുറകെ നാം പോകുന്നത്.
എന്നാൽ ഹൊറർ എന്ന പേരിൽ പ്രേക്ഷകരെ പീഡിപ്പിക്കാത്ത സിനിമയാണ് മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചതുർമുഖം. നാലു മുഖങ്ങളുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തും. നമ്മുടെ കണ്ണുകൾകൊണ്ട് കാണാൻ സാധിക്കാത്ത ഊർജ തരംഗങ്ങൾ എപ്പോഴും അന്തരീക്ഷത്തിലുണ്ട്. മൊബൈൽ ഫോൺ തരംഗങ്ങളും വൈദ്യുതിയുമെല്ലാം അതുതന്നെ. അതുപോലുള്ള ഊർജം മനുഷ്യ ശരീരത്തിലുമുണ്ട്. നാം മരിച്ചാലും നമ്മളിലെ ആ ഊർജം മറ്റൊരു രൂപത്തിലായി മാറുന്നു, ആ ഊർജമാണ് ചിത്രത്തിലെ നാലാമത്തെ മുഖം. മറ്റു മൂന്നു മുഖങ്ങളായി മഞ്ജു വാര്യരും സണ്ണി വെയ്നും അലൻസിയറുമെത്തുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ, മലയാള സിനിമ അടുത്തകാലത്ത് കണ്ട ഏറ്റവും മികച്ച ഹൊറർ ചിത്രമാണ് ചതുർമുഖം.
മലയാളത്തിന് അന്യമായിരുന്ന ടെക്നോ ഹൊറർ ശൈലി നമുക്കു പരിചയപ്പെടുത്തുന്നു ഈ ചിത്രം. ചുറ്റുമുള്ള, എന്നും ഉപയോഗിക്കുന്ന വസ്തുകൾ നെഗറ്റീവ് എനർജിയായി ചിലപ്പോൾ ജീവനു തന്നെ ഭീഷണിയായേക്കാമെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. കാഴ്ചക്കാരെ ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആദ്യ ഭാഗവും ചടുലമായ രണ്ടാം ഭാഗവും ഞെട്ടിക്കുന്ന ക്ലൈമാക്സും കൂടിയാകുമ്പോൾ ഇന്നുവരെ മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായി മാറുന്നു ചതുർമുഖം. മഞ്ജു വാര്യർ അവതരിപ്പിക്കുന്ന, അവിവാഹിതയായ തേജസ്വിനി എന്ന കഥാപാത്രം മൊബൈലും സോഷ്യൽ മീഡിയയുമായി തലകുമ്പിട്ട് ജീവിക്കുന്ന, ന്യൂജെൻ എന്ന് പഴയ തലമുറ കളിയാക്കി വിളിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമാണ്.
സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ആന്റണിയും തേജസ്വിനിയും ബിസിനസ് പങ്കാളികളാണ്. പുതുതലമുറ യുവതീയുവാക്കളെപ്പോലെ ഫോൺ അഡിക്റ്റാണ് തേജസ്വിനി. എന്തിനും ഏതിനും മൊബൈൽ തന്നെ ശരണം. തന്റെ ഫോൺ നഷ്ടപ്പെട്ട തേജസ്വിനി കുറച്ചുകാലത്തേക്ക് വിലകുറഞ്ഞൊരു മൊബൈൽ ഓൺലൈനിൽ വാങ്ങുന്നു. ആ ഫോൺ തേജസ്വിനിയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതിസന്ധിയിലായ ആന്റണിയെയും തേജസ്വിനിയെയും സഹായിക്കാനെത്തുന്ന ആളാണ് അലൻസിയർ.
Find out more: