സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി 'ഉപചാരപൂർവ്വം ഗുണ്ട ജയൻ'; ട്രൈലെർ പുറത്ത്! വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'കുറുപ്പ്' എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രമാണ് 'ഉപചാരപൂർവ്വം ഗുണ്ട ജയൻ'. സൈജു കുറുപ്പ് നായകനായെത്തുന്ന 'ഉപചാരപൂർവ്വം ഗുണ്ട ജയന്റെ' ട്രെയിലർ പുറത്തിറങ്ങി. അരുൺ വൈഗ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാജേഷ് വർമയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു കംപ്ലീറ്റ് കോമഡി എന്റെർറ്റയിനർ എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്. ഉപചാരപൂർവം ഗുണ്ട ജയൻ ഈ വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചു മുതൽ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിത്തുടങ്ങും. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ റിലീസ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ട്രെയിലർ കൂടി എത്തുന്നത്. എൽദോ ഐസക് ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. ശബരീഷ് വർമ്മ ഈണമിട്ട പാടിയ 'ഗുണ്ട ഗുണ്ട ഗുണ്ട ജയൻ' എന്ന ഇതിലെ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.
മലയാളത്തിൻറെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരാണ് പെണ്ണുങ്ങളുടെ പോസ്റ്റർ പുറത്തുവിട്ടത്. ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വൈഗയാണ്. നടൻ ദുൽഖർ സൽമാൻറെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഗുണ്ട ജയൻറെ വീട്ടിലെ പെണ്ണുങ്ങൾ എല്ലാവരും ഒന്നിച്ച് നിൽക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്.വേഫെയർ ഫിലിംസിൻറെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സൈജു കുറുപ്പിൻറെ നൂറാമത് ചിത്രം കൂടിയാണിത്. നേരത്തെ ചിത്രത്തിലെ ഉണ്ടകണ്ണൻ എന്ന കല്ല്യാണപാട്ട് പുറത്തുവന്നിരുന്നു. ഒരു കല്ല്യാണ വീടിന്റെ പശ്ചാത്തലത്തിൽ കൊട്ടിപാടുന്ന കല്ല്യാണ പാട്ടിന് സംഗീതം പകർന്നത് ശബരീഷ് വർമ്മയും ജയദാസ് പുന്നപ്രയുമാണ്. ഗാനം ആലപിച്ചതും ശബരീഷ് വർമ്മയാണ്. വരികൾ അജിത് പി വിനോദൻ. പ്രോഗാമിംഗ് മുജീബ് മജീദ്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഗാനരംഗത്തിൽ എത്തുന്നുണ്ട്. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിൽ സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Find out more: