മീ ടൂ വിവാദം; മാധ്യമ പ്രവർത്തകയോട് ക്ഷമ പറഞ്ഞ് നടൻ വിനായകൻ! ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ ക്ഷമാപണം. മീടുവിനേക്കുറിച്ച് വിനായകൻ നടത്തിയ പരാമർശങ്ങൾ വൻ വിവാദങ്ങൾക്കും പ്രതിഷേധത്തിനും വഴി തെളിച്ചിരുന്നു. മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് സംസാരിച്ചതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ. നമസ്കാരം, ഒരുത്തീ സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
വിനായകൻ പരാമർശത്തിനെതിരെ വിവിധയിടങ്ങളിൽ നിന്ന് വിമർശനങ്ങളും പ്രതിഷേധവും ഉയർന്നിരുന്നു. സിനിമ മേഖലയിൽ തന്നെ ഉള്ള നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാൽ മാധ്യമപ്രവർത്തകയോട് ക്ഷമ പറഞ്ഞെങ്കിലും മീ ടൂ പരാമർശനത്തിന് വിനായകൻ ക്ഷമ പറഞ്ഞിട്ടില്ല. എന്റെ ലൈഫിൽ ഞാൻ പത്ത് പെണ്ണുങ്ങളോടൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാൻ തന്നെയാണ് ചോദിച്ചത് നിങ്ങൾക്ക് ഇതിന് താൽപര്യമുണ്ടോയെന്ന്. നിങ്ങൾ പറയുന്ന മീ ടൂ ഇതാണെങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഇതാണോ നിങ്ങൾ പറഞ്ഞ മീ ടൂ.
ഇതല്ലെങ്കിൽ എന്താണ് നിങ്ങൾ പറയുന്ന മീ ടൂ. നിങ്ങളെനിക്ക് പറഞ്ഞു താ. എന്നായിരുന്നു വിനായകൻ പറഞ്ഞത്. അതേസമയം 'ഒരുത്തീ' സിനിമയുടെ പ്രൊമോഷനുവേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ദേശീയ വനിതാ കമ്മീഷനു പരാതി നൽകി ഒബിസി മോർച്ച. നടന്റേത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. 'മി ടൂ'വുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ഒബിസി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തൃപ്പലവൂർ വിപിൻ പരാതി നൽകിയത്.
വിനായകനെതിരെ ഉയർന്ന 'മീ ടൂ' ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 'എന്താണ് മീ ടു?' എന്നായിരുന്നു വിനായകന്റെ മറു ചോദ്യം. എന്നാൽ 'മീ ടൂ' എന്നാൽ എന്താണെന്ന് വിശദീകരിക്കാൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്കായില്ല. ഇതിനു പിന്നാലെയാണ് തനിക്ക് ലൈംഗിക ബന്ധത്തിലേർപ്പെടണമെങ്കിൽ തനിക്ക് താൽപര്യമുള്ള സ്ത്രീകളോട് അനുവാദം ചോദിക്കാറുണ്ടെന്ന പരാമർശം നടത്തിയത്.
Find out more: