സിബിഐ 5 ദ ബ്രെയിൻ' ടീസർ നാളെ എത്തുന്നു! സിബിഐ ചിത്രങ്ങളുടെ നിരയിലേക്ക് അഞ്ചാമതൊരു ചിത്രം കൂടി എത്തുകയാണ്. 'സിബിഐ 5 ദ ബ്രെയിൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വർഷങ്ങൾക്കിപ്പുറം വീണ്ടും എത്തുമ്പോൾ, രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ തന്നെ കാണാം. ഇപ്പോൾ ചിത്രത്തിന്റെ ടീസർ അനൗൺസ് ചെയ്തുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ടീസർ പുറത്തുവിടുക. മലയാള സിനിമയിൽ ഒരുപാട് സിനിമകൾ സീരീസായി എത്തിയിട്ടുണ്ട്. എന്നാൽ ഇറങ്ങിയതിൽ ഭൂരിഭാഗം സിനിമകൾക്കും ആദ്യ ഭാഗത്തിന്റെ അനുഭവം നൽകാൻ സാധിച്ചിട്ടില്ല.





  ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ സിബിഐ സീരീസ് സിനിമകൾ. ഓരോ കഥയും പ്രേക്ഷകർക്ക് പുതിയ കഥയും കഥാപരിസരവും സമ്മാനിച്ചവയായിരുന്നു. ഈ അടുത്താണ് മമ്മൂട്ടി വീമ്ടും സേതുരാമയ്യർ ആയി എത്തുന്നു എന്ന പ്രഖ്യാപനം നടന്നത്. എസ് എൻ സ്വാമി- കെ മധു മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ സിബിഐ സീരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങുന്നത് 1988-ൽ ആണ്. ശേഷം 'ജാഗ്രത', 'സേതുരാമയ്യർ സിബിഐ', 'നേരറിയാൻ സിബിഐ' എന്നീ ചിത്രങ്ങളും എത്തി. ഇപ്പോൾ അഞ്ചാം ഭാഗത്തിൽ ഈ ചിത്രങ്ങൾ നൽകിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ആശാ ശരത്താണ്. മുകേഷ്, രഞ്ജി പണിക്കർ, സായ് കുമാർ എന്നിവരും ചിത്രത്തിൽ അണിനിരക്കും. അതേസമയം സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ സി.ബി.ഐ സീരിസിലെ അഞ്ചാം ചിത്രം ടൈറ്റിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്.






   മലയാള കുറ്റാന്വേഷണ സിനിമകളിൽ ഏറെ ശ്രദ്ധേയമായ സിനിമകളാണ് എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിബിഐ സീരീസിലുള്ള 4 സിനിമകൾ. 1988-ൽ പുറത്തിറങ്ങിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് മുതലാണ് സിബിഐ സീരീസ് സിനിമകളുടെ തുടക്കം. പിന്നാലെ ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005) തുടങ്ങിയവയും പുറത്തിറങ്ങി കഴിഞ്ഞു. 16 വർഷങ്ങൾക്ക് ശേഷമാണ് സിബിഐ 5 - ദി ബ്രെയിൻ വരുന്നത്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ജഗതി ശ്രീകുമാർ എത്തിയിരിക്കുകയാണ്. ഇന്ന് ഉദയംപേരൂരിൽ ഒരുക്കിയ സെറ്റിലാണ് ജഗതി എത്തിച്ചേർന്നത്. നടൻ എത്തിയതിൻറെ സന്തോഷം അണിയറപ്രവർത്തകരും പങ്കുവെച്ചിരിക്കുകയാണ്. സിനിമയിൽ ശക്തമായ കഥാപാത്രത്തെയാവും ജഗതി അവതരിപ്പിക്കുക എന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 






 ഞങ്ങളുടെ വിക്രം തിരിച്ചെത്തിയിരിക്കുന്നു എന്നാണ് സംവിധായകൻ കെ മധു പറഞ്ഞത്. സിബിഐ സീരീസിലെ ചിത്രങ്ങളിൽ വിക്രം എന്ന കഥാപാത്രമായാണ് ജഗതി ശ്രീകുമാർ എത്തിയിരുന്നത്. 2012 മാർച്ചിൽ വാഹനാപകടത്തെ തുടർന്ന് ജഗതിക്ക് അഭിനയരംഗത്ത് തുടരാൻ കഴിയാത്ത അവസ്ഥ വരികയായിരുന്നു. സിബിഐ 5-ൽജഗതി ശ്രീകുമാർ വേണമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറഞ്ഞതോടെയാണ് അഭിനയിക്കാൻ കുടുംബവും സമ്മതിച്ചത്. കഴിഞ്ഞ നവംബർ 29 നാണ് സി.ബി.ഐ സീരിസിൻറെ അഞ്ചാം ഭാഗം കൊച്ചിയിൽ ഷൂട്ടിംഗ് ആരംഭിച്ചത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടി സിബിഐ ഓഫീസർ‍ സേതുരാമയ്യരായെത്തുന്ന കഥ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ബാസ്‌കറ്റ് കില്ലിംഗ് എന്ന ഏറെ ചർച്ചയായ തീം മുൻനിർത്തിയാണ് സി.ബി.ഐ 5 എന്ന് എസ്.എൻ. സ്വാമി അടുത്തിടെ വ്യക്തമാക്കിയിട്ടുമുണ്ട്.
 

Find out more: