ഇന്ത്യൻ ക്രിക്കറ്റ് ഉപനായകൻ 'കെ.എൽ. രാഹുലും, ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ 'ആദിത്യ'യും ഉടൻ വിവാഹിതരാകും! രാഹുലും ആദിത്യയും തമ്മിൽ പ്രണയത്തിലാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ കെ.എൽ. രാഹുലും ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആദ്യത്യ ഷെട്ടിയും തമ്മിലുള്ള വിവാഹം ഉടൻ. ഇക്കാര്യം സുനിൽ ഷെട്ടിയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി കെ.എൽ. കർണാടകയിലെ മംഗളൂരു സ്വദേശിയാണ് കെ.എൽ. രാഹുൽ. കർണാടക സ്വദേശിയായ സുനിൽ ഷെട്ടി ബോളിവുഡിൽ താരമായതോടെയാണ് മുംബൈയിലേക്കു ചേക്കേറിയത്. രാഹുലും ആദിത്യയും തമ്മിലുള്ള വിവാഹത്തിള ദക്ഷിണേന്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകളായിരിക്കും നടക്കുന്നത്. ഖണ്ഡാലയിലെ സുനിൽ ഷെട്ടിയുടെ ബംഗ്ലാവിൽവെച്ചാകും താരവിവാഹം നടക്കുകയെന്നും നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
രാഹുലിൻ്റെ സമയം പരിഗണിച്ചായിരിക്കും വിവാഹ തീയതി നിശ്ചയിക്കുകന്നത്. 2022 ൽ തന്നെ വിവാഹം നടത്താൻ രണ്ട് പേരുടേയും കുടുംബങ്ങൾ തമ്മിൽ തീരുമാനമായെന്നും ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻനിര ബാറ്റ്മാനും ഉപനായകനുമായ രാഹുലിനു ലോക കപ്പ് അടക്കമുള്ള മത്സരങ്ങളുടെ തിരക്ക് വന്നതോടെയാണ് വിവാഹം നീണ്ടു പോയത്. ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിച്ച ആദിത്യ ഇപ്പോൾ സിനിമ കുറച്ചിരിക്കുന്നതും വിവാഹത്തിനുള്ള തയാറെടുപ്പാണെന്നു വിലയിരുത്തുന്നു.മുംബൈയില്ർ നടന്ന ഒരു ഇവൻ്റിനിടയിൽ മകളുടെ വിവാഹ കാര്യം ചോദിച്ച പത്രപ്രവർത്തകനോട് സുനിൽ ഷെട്ടി 'ഉടനുണ്ടാകും" എന്നാണ് പറഞ്ഞത്.
രാഹുലും ആദിത്യയും തമ്മിൽ പ്രണത്തിലാണെന്നുള്ള വാർത്ത മുമ്പു തന്നെ പരന്നിരുന്നെങ്കിലും മാസങ്ങൾക്കു മുമ്പാണ് ഒന്നിച്ച് ഇൻസ്റ്റഗ്രാമിൽ ഒന്നിച്ചുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തു തുടങ്ങിയത്. വിരാട് കൊഹ്ലി - അനുഷ്ക ശർമ്മ ദമ്പതികൾക്കു ശേഷം വീണ്ടും ഇന്ത്യൻ ക്രിക്കറ്ററും ബോളിവുഡ് താരവും ആഘോഷിക്കുന്ന വിവാഹമാകും ഇത്. നിരവധി ക്രിക്കറ്റ് താരങ്ങളാണ് ബോളിവുഡ് താരങ്ങളെ വിവാഹം ചെയ്തിട്ടുള്ളത്. ഹർഭജൻ സിംഗ്- ഗീതാ ബസ്ര, സഹീർ ഖാൻ- സാഗരിക ഘാട്ഗെ, ഹാർദിക് പാണ്ഡ്യ- നടാഷ സ്റ്റാൻകോവിക് തുടങ്ങിയവരും ക്രിക്കറ്റ് - ബോളുവുഡ് താര ദമ്പതികളാണ്. നേരത്തെ ഒരു അഭിമുഖത്തിൽ രാഹുലുമായുള്ള മകളുടെ വിവാഹം സംബന്ധിച്ചു സുനിൽ ഷെട്ടി പറഞ്ഞിരുന്നു.
"പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ മകളുടെ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പക്ഷേ രാഹുലിന് ഇടവേള വേണം. അതുകൊണ്ടു തന്നെ വിവാഹം എപ്പോൾ സംഭവിക്കുമെന്ന് കുട്ടികൾ തീരുമാനിക്കും. രാഹുലിൻ്റെ കലണ്ടറിൽ ഒന്നു രണ്ടു ദിവസത്തെ ഇടവേള മാത്രമാണുള്ളത്. അത്രയും കുറഞ്ഞ സമയത്തിനുള്ളിൽ വിവാഹം നടക്കില്ല. രാഹുലിനു സമയം കിട്ടുന്നതു പോലെ തീരുമാനിക്കും" എന്നായിരുന്നു സുനിൽ ഷെട്ടി പറഞ്ഞത്. എന്തായാലും വൈകാതെ വിവാഹ ഉണ്ടാകുമെന്നാണ് സുനിൽ ഷെട്ടി ഇപ്പോൾ പറയുന്നത്.
Find out more: