രശ്മികയും കാമുകനും പിരിഞ്ഞത്തിനു ശേഷം കൊയ്തത് കോടികൾ! ഗീതാ ഗോവിന്ദം, പുഷ്പ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ വഴി വലിയൊരു ഫാൻ ബേസും നടിക്കുണ്ടായിട്ടുണ്ട്. എന്നാൽ ഒരു പ്രണയ തകർച്ചയ്ക്ക് ശേഷമാണു രശ്‌മിക സ്വന്തം കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയത് എന്ന സത്യം അധികമാർക്കും അറിയില്ല. പ്രണയങ്ങൾക്കും പ്രണയ തകർച്ചകൾക്കും ഒട്ടും പഞ്ഞമില്ലാത്ത ഒരിടമാണ് സിനിമാ ഇൻഡസ്ട്രി. പിരിഞ്ഞതിന് ശേഷം പരസ്പരം പഴി പറയാനും, പാര വെയ്ക്കാനുമാണ് കൂടുതൽ പേരും ശ്രമിക്കുന്നത് എങ്കിൽ, രശ്മികയുടെ പ്രണയ തകർച്ചയ്ക്കും ഒരു മേന്മയുണ്ട്. തന്റെ ക്യൂട്ട് ചിരി കൊണ്ടും, ക്യൂട്ട് ക്യൂട്ട് ക്യൂട്ട് ഭാവങ്ങൾ കൊണ്ടും ഇന്ത്യൻ യുവാക്കളുടെ നാഷണൽ ക്രഷ് എന്ന സ്ഥാനം അനൗദ്യോഗികമായി ലഭിച്ച താരമാണ് രശ്‌മിക മന്ദാന.  





  2016 ൽ രക്ഷിത് ഷെട്ടി കഥയെഴുതി, നിർമ്മിച്ച്, നായകനായി അഭിനയിച്ച കിറിക് പാർട്ടി എന്ന സിനിമയിലൂടെയാണ് രശ്‌മിക വെള്ളിത്തിരയിലെത്തുന്നത്. തൊട്ടടുത്ത വർഷം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം അതിഗംഭീരം പരിപാടികളോടെ നടന്നുവെങ്കിലും, അധികം വൈകാതെ ഇരുവരും പിരിയാനുള്ള തീരുമാനം അറിയിക്കുകയുണ്ടായി. ആരായിരുന്നു സ്വപ്നസുന്ദരിയുടെ, സ്വപ്ന സുന്ദരൻ എന്നറിയണ്ടേ ? ചാർളി 777 എന്ന സിനിമയിലൂടെ പാൻ ഇന്ത്യ തലത്തിൽ തന്നെ ഹീറോ ആയി മാറിയ രക്ഷിത് ഷെട്ടിയാണ് ആ താരം. രശ്‌മിക സ്വന്തം കരിയറിന് വേണ്ടി രക്ഷിതിനെ ചതിച്ചു എന്ന തരത്തിൽ ആരാധകർ കുറ്റപ്പെടുത്താൻ തുടങ്ങി എങ്കിലും ഇരു താരങ്ങളും ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.





  രണ്ടു പേർക്കും പരസ്പരം പൊരുത്തപ്പെട്ടു പോകാൻ ആകില്ലെന്ന തിരിച്ചറിവാണ് പിരിയാൻ കാരണമെന്ന് ഒരിക്കൽ രശ്‌മികയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.  ചാർളി 777 എന്ന സിനിമയിലൂടെ പാൻ ഇന്ത്യ തലത്തിൽ തന്നെ ഹീറോ ആയി മാറിയ രക്ഷിത് ഷെട്ടിയാണ് ആ താരം. 2016 ൽ രക്ഷിത് ഷെട്ടി കഥയെഴുതി, നിർമ്മിച്ച്, നായകനായി അഭിനയിച്ച കിറിക് പാർട്ടി എന്ന സിനിമയിലൂടെയാണ് രശ്‌മിക വെള്ളിത്തിരയിലെത്തുന്നത്. തൊട്ടടുത്ത വർഷം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം അതിഗംഭീരം പരിപാടികളോടെ നടന്നുവെങ്കിലും, അധികം വൈകാതെ ഇരുവരും പിരിയാനുള്ള തീരുമാനം അറിയിക്കുകയുണ്ടായി. 




  ചാർളി 777 എന്ന സിനിമയുടെ വിജയത്തിന് ശേഷം 'koimoi' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രക്ഷിത് മനസ്സ് തുറക്കുകയുണ്ടായി. രശ്‌മികയുമായുള്ള വേർപിരിയൽ ഇപ്പോഴും അലട്ടുന്നുണ്ടോ എന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. 'ആ വിഷയം തന്നെ ഒട്ടും അലട്ടുന്നില്ല, ഇന്റർനെറ്റിൽ പോയി ആളുകൾ തന്നെ കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കാറില്ല', എന്നും താരം പറഞ്ഞു. ഈ രാജ്യത്ത് കോടിക്കണക്കിന് ആളുകൾ ഉണ്ട്, എല്ലാവർക്കും വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും ഉണ്ട്. എല്ലാവരും തന്നെ കുറിച്ച് ഒരേ പോലെ ചിന്തിക്കണം എന്ന് നിർബന്ധിക്കാൻ ആകില്ലെന്നും താരം പറഞ്ഞു.

Find out more: