മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് വിജയ് യേശുദാസ്! കട്ട മോഹൻലാൽ ഫാനാണ് താനെന്നാണ് നടനായും ഗായകനുമായ വിജയ് യേശുദാസ് പറയുന്നത്. പാട്ടും അഭിനയവുമൊക്കെയായി സജീവമാണ് വിജയ് യേശുദാസ്. മികച്ച അവസരം ലഭിച്ചപ്പോഴാണ് അഭിനയത്തിലും പരീക്ഷണം നടത്തിയത്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദം ഇപ്പോഴും നിലനിർത്തുന്നുണ്ടെന്നും വിജയ് പറഞ്ഞിരുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു വിജയ് വിശേഷങ്ങൾ പങ്കുവെച്ചത്. ലാലേട്ടന് ഭക്ഷണം ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടമാണ്. നല്ലൊരു കുക്കാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം ഫുഡ് ഉണ്ടാക്കുകയും കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആളുകളെ അദ്ദേഹം നന്നായി ട്രീറ്റ് ചെയ്യും. ദുൽഖറുമായും അടുത്ത സൗഹൃദമുണ്ട്.
അവരുടെ വീട്ടിലൊക്കെ പോവാറുണ്ട്. ലാലേട്ടന്റെ വീട്ടിലേക്ക് അങ്ങനെ പോയിട്ടില്ല. മമ്മൂക്കയുടെ പോസ്റ്റുകളൊക്കെ കാണുമ്പോൾ ഈ മനുഷ്യൻ എന്താ ഇങ്ങനെ എന്ന് ചിന്തിക്കാറുണ്ട്. നമുക്കൊക്കെ പോയി ചത്താൽ മതി അല്ലേ, ഈ മനുഷ്യൻ എന്താ ലേ എന്ന് ദുൽഖറിന് മെസ്സേജ് അയയ്ക്കാറുണ്ട്. ഈ താടി എന്തിനാണ് ഇങ്ങനെ നരപ്പിച്ച് വെച്ചത്. ആരെ കാണിക്കാനാണെന്ന് മമ്മൂക്ക ചോദിക്കാറുള്ളത്. അപ്പയുടെ സഹോദരങ്ങളെ പോലെയാണ് അവരെ കാണുന്നത്. ധനുഷിന്റെ ഡേറ്റ് ചോദിക്കാനായി ചിലരൊക്കെ തന്നെ വിളിക്കാറുണ്ടെന്നും അങ്ങനെയുള്ള കാര്യങ്ങളൊന്നും ഞാൻ നോക്കാറില്ലെന്ന് പറഞ്ഞ് മാനേജരുടെ നമ്പർ നൽകാറാണ് പതിവെന്നുമായിരുന്നു വിജയ് പറഞ്ഞത്.
അച്ഛന്റെ സുഹൃത്തിന്റെ മകളായ ദർശനയെയാണ് വിജയ് വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായി ഒന്നിച്ച ഇരുവരും അടുത്തിടെയാണ് വേർപിരിഞ്ഞത്. വിവാഹജീവിതത്തിൽ പൊരുത്തക്കേടുകളുണ്ടെന്നും, മക്കളുടെ കാര്യങ്ങൾക്കായി എന്നും ഒന്നിച്ച് നിൽക്കുമെന്നും വിജയ് പറഞ്ഞിരുന്നു. തമിഴകത്തിന്റെ സ്വന്തം താരമായ ധനുഷുമായും വിജയിന് പ്രത്യേക സൗഹൃദമുണ്ട്. ഇവരുടെ കുടുംബാംഗങ്ങൾ തമ്മിലും ആ സൗഹൃദം നിലനിർത്തുന്നുണ്ട്. വിവാഹബന്ധം വേർപെടുത്തിയെങ്കിലും ഇടയ്ക്ക് മക്കൾക്കായി ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയിരുന്നു.
ലാലേട്ടന് ഭക്ഷണം ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടമാണ്. നല്ലൊരു കുക്കാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം ഫുഡ് ഉണ്ടാക്കുകയും കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആളുകളെ അദ്ദേഹം നന്നായി ട്രീറ്റ് ചെയ്യും. ദുൽഖറുമായും അടുത്ത സൗഹൃദമുണ്ട്. അവരുടെ വീട്ടിലൊക്കെ പോവാറുണ്ട്. ലാലേട്ടന്റെ വീട്ടിലേക്ക് അങ്ങനെ പോയിട്ടില്ല. മമ്മൂക്കയുടെ പോസ്റ്റുകളൊക്കെ കാണുമ്പോൾ ഈ മനുഷ്യൻ എന്താ ഇങ്ങനെ എന്ന് ചിന്തിക്കാറുണ്ട്. നമുക്കൊക്കെ പോയി ചത്താൽ മതി അല്ലേ, ഈ മനുഷ്യൻ എന്താ ലേ എന്ന് ദുൽഖറിന് മെസ്സേജ് അയയ്ക്കാറുണ്ട്. ഈ താടി എന്തിനാണ് ഇങ്ങനെ നരപ്പിച്ച് വെച്ചത്. ആരെ കാണിക്കാനാണെന്ന് മമ്മൂക്ക ചോദിക്കാറുള്ളത്. അപ്പയുടെ സഹോദരങ്ങളെ പോലെയാണ് അവരെ കാണുന്നത്. ധനുഷിന്റെ ഡേറ്റ് ചോദിക്കാനായി ചിലരൊക്കെ തന്നെ വിളിക്കാറുണ്ടെന്നും അങ്ങനെയുള്ള കാര്യങ്ങളൊന്നും ഞാൻ നോക്കാറില്ലെന്ന് പറഞ്ഞ് മാനേജരുടെ നമ്പർ നൽകാറാണ് പതിവെന്നുമായിരുന്നു വിജയ് പറഞ്ഞത്. അച്ഛന്റെ സുഹൃത്തിന്റെ മകളായ ദർശനയെയാണ് വിജയ് വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായി ഒന്നിച്ച ഇരുവരും അടുത്തിടെയാണ് വേർപിരിഞ്ഞത്.
Find out more: