സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രത്തെക്കുറിച്ച് രാഹുൽ രാമചന്ദ്രൻ! സിനിമയെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അറിയാനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. സിനിമയെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെയും രാഹുലിന്റെയും പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്.
അതെ, സുരേഷ് ഗോപി സർ കഴിഞ്ഞ ദിവസം നടന്ന ഗരുഡന്റെ പ്രസ്മീറ്റിൽ പറഞ്ഞത് സത്യം തന്നെയാണ്. ഞങ്ങളുടെ എസ്ജി 251ന് പ്രൊഡ്യൂസർ ഇല്ല. പ്രൊഡക്ഷൻ പ്രശ്നം കഴിഞ്ഞ കുറച്ച് നാളുകളായി നേരിടുകയാണ് എന്നത് വാസ്തവം തന്നെയാണ്. ഈ പ്രസ്സ് മീറ്റ് വീഡിയോ വന്നത് മുതൽ എനിക്ക് വരുന്ന മെസേജുകൾക്കും, കോളുകൾക്കും, അതുപോലെ തന്നെ സിനിമാഗ്രൂപ്പ് ചർച്ചകൾക്കും ഒരു ക്ലാരിഫിക്കേഷൻ ഞാൻ തന്നെ കൊടുക്കണമെന്ന് തോന്നി അത് ഞാൻ ചുവടെ കൊടുക്കുന്നുണ്ട്. സുരേഷ് ഗോപിയെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന് രാഹുൽ രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.
ഉത്തരയുടെ ഗർഭത്തിലെന്ന പോലെ, ഞാൻ ചുമക്കുന്ന എന്റെ സിനിമയെ തകർക്കാൻ ആവനാഴിയിലെ അവസാന അസ്ത്രവും എയ്തു നിൽക്കുന്നവരോടാണ്. ചതിയുടെയും വെറുപ്പിന്റെയും പകയുടെയും എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ ആയിരം എന്ന പോലുള്ള എല്ലാ കൺകെട്ടും നിങ്ങൾ കാട്ടുമെന്നറിയാം, അത് കൊണ്ട് മുറിവേറ്റ് ശരശയ്യയിൽ കിടക്കാനും തയ്യാറല്ല. എന്റെ സിനിമയുടെ പിറവിയെ തടുക്കാൻ ഒരു ബ്രഹ്‌മശീർഷം മതിയാകില്ല നിങ്ങൾക്ക്. ഒരായിരം പ്രശ്നങ്ങളുടെ ചക്രവ്യൂഹം ഭേദിച്ച് എസ്ജി251 പുറത്ത് വരുമെന്നതിൽ ഞങ്ങൾക്ക് സംശയമൊന്നുമില്ല. ഒരുപിടി നല്ല പ്രൊഡ്യൂസർമാരോട് സംസാരിക്കുന്നുണ്ട്, കഥയും ബഡ്ജറ്റും മനസിലാക്കി അവർ ഇത് മുന്നോട്ട് കൊണ്ട് പോകുമെന്നുള്ള പൂർണ വിശ്വാസ്യതയോടെ നിർത്തുന്നു എന്നുമായിരുന്നു രാഹുൽ രാമചന്ദ്രൻ കുറിച്ചത്.
ധർമ്മ യുദ്ധം നടത്തി ജയിച്ചു എന്ന് വീമ്പ് പറഞ്ഞ പാണ്ഡവ പക്ഷത്തെ പതിനെട്ടാം നാൾ വിറപ്പിച്ച ദ്രോണ പുത്രൻ അശ്വത്ഥാമായെ ആരും പാടി പുകഴ്ത്താത്തത് അയാൾ ഒരു ഹീറോ ആകാത്തത് കൊണ്ടല്ല. വേണ്ടപ്പെട്ടവരെ യുദ്ധത്തിന്റെ എല്ലാ നിയമങ്ങളും തെറ്റിച്ചു കൊന്നത് അറിഞ്ഞു, അതേ യുദ്ധനിയമങ്ങൾ തെറ്റിച്ചു ആ രാത്രി പാണ്ഡവ കൂട്ടത്തിൽ അയ്യാൾ നടത്തിയ നരവേട്ടയെ പറ്റിയാണ് എല്ലാരും ഓർത്തത്. എന്നാൽ അതിലും അവസാനിപ്പിക്കാത്ത പക മനസ്സിൽ ഉള്ള ദ്രോണ പുത്രൻ ലോകം മുച്ചൂടും മുടിക്കാൻ കെൽപ്പുള്ള ബ്രഹ്‌മശീർഷം ഉത്തരയുടെ ഗർഭത്തിലേക്ക് എയ്ത്, പാണ്ഡവ തലമുറയ്ക്ക് അന്ത്യം വരുത്തിയിട്ടാണ് അയാൾ തന്റെ പക പൂർത്തിയാക്കുന്നത്.
ഇത്രയും പറഞ്ഞത്, ബ്രഹ്മശീർഷവുമായി കുറേ അശ്വത്ഥാമായെ പോലുള്ളവർ ചുറ്റുമുണ്ടെന്നറിയാം.
ഈ പ്രസ്സ് മീറ്റ് വീഡിയോ വന്നത് മുതൽ എനിക്ക് വരുന്ന മെസേജുകൾക്കും, കോളുകൾക്കും, അതുപോലെ തന്നെ സിനിമാഗ്രൂപ്പ് ചർച്ചകൾക്കും ഒരു ക്ലാരിഫിക്കേഷൻ ഞാൻ തന്നെ കൊടുക്കണമെന്ന് തോന്നി അത് ഞാൻ ചുവടെ കൊടുക്കുന്നുണ്ട്. സുരേഷ് ഗോപിയെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന് രാഹുൽ രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. ഉത്തരയുടെ ഗർഭത്തിലെന്ന പോലെ, ഞാൻ ചുമക്കുന്ന എന്റെ സിനിമയെ തകർക്കാൻ ആവനാഴിയിലെ അവസാന അസ്ത്രവും എയ്തു നിൽക്കുന്നവരോടാണ്. ചതിയുടെയും വെറുപ്പിന്റെയും പകയുടെയും എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ ആയിരം എന്ന പോലുള്ള എല്ലാ കൺകെട്ടും നിങ്ങൾ കാട്ടുമെന്നറിയാം, അത് കൊണ്ട് മുറിവേറ്റ് ശരശയ്യയിൽ കിടക്കാനും തയ്യാറല്ല. എന്റെ സിനിമയുടെ പിറവിയെ തടുക്കാൻ ഒരു ബ്രഹ്‌മശീർഷം മതിയാകില്ല നിങ്ങൾക്ക്.
Find out more: