മമ്മൂട്ടിയും പാർവതിയും ഒന്നിച്ചഭിനയിച്ച പുഴു എത്തി കഴിഞ്ഞു! മമ്മൂട്ടി ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇപ്പോഴിതാ സിനിമയുടെ സംവിധായിക റത്തീനയും നിർമ്മാതാവ് എസ്. ജോർജ്ജും സിനിമയെ കുറിച്ചും ടീമിനെ കുറിച്ചും പേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. മമ്മൂട്ടിയും പാർവതിയും ഒന്നിച്ച 'പുഴു' എന്ന ചിത്രം മെയ് 13ന് സോണി ലിവിൽ എത്തുകയാണ്. വർഷങ്ങൾക്കിപ്പുറം ഞാൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോ പ്രൊഡ്യൂസറായി തൊട്ടരികിൽ ജോർജേട്ടനും ഉണ്ട്. ഈ സിനിമയിൽ തെളിഞ്ഞു കാണുന്ന ഒരോ പേരും എനിക്ക് വളരെ പ്രിയപ്പെട്ടവരാണ്.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ പുഴു നിങ്ങളുടേതാകുകയാണ്, റത്തീന ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് ഒരു സിനിമ സെറ്റിൽ വച്ച് മമ്മൂക്ക ചോദിച്ചു , " ജോർജിൻറെ നമ്പറില്ലേ ? എന്ത് ആവശ്യം ഉണ്ടേലും ജോർജിനോട് പറഞ്ഞാ മതി".''ആലുവയിൽ വൺ സിനിമയുടെ സെറ്റിൽ റത്തീനയും ഹർഷദും മമ്മൂക്കയെ കണ്ട് തിരിച്ച് പോയ ശേഷം ഞാൻ കാരവാനിലേക്ക് വിളിക്കപ്പെട്ടു. ജോർജ്ജേ... രറത്തീനയുടെ ആ സിനിമ നമുക്ക് ചെയ്യാം, ജോർജ്ജ് പ്രൊഡ്യൂസ് ചെയ്‌തോളൂ... ഇതായിരുന്നു മമ്മൂക്കയുടെ വാക്കുകൾ. പക്ഷേ പിന്നീട് വന്ന പാൻഡമിക് അവസ്ഥ കാരണം ആ സിനിമ നടന്നില്ല. പിന്നെയും കുറേ നാൾ കഴിഞ്ഞ് ഞങ്ങൾ പുഴുവിൻറെ സബ്ജക്റ്റിലേക്ക് എത്തി.
വളരെ വലിയൊരു കാൻവാസിലുള്ള സിനിമ അല്ലെങ്കിലും ഉള്ളത് മനോഹരമായും പെർഫെക്ടായും പ്രൊഡക്ഷൻ ചെയ്തു തീർക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു, ജോർജ്ജ് ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു. സ്‌ക്രിപ്റ്റ് ഡിസ്‌കഷനായി റൈറ്റേഴ്‌സായ ഹർഷദും, ഷറഫുവും, സുഹാസും റത്തീനയോടൊപ്പം മമ്മൂക്കയുടെ വീട്ടിലെത്തി. മുഴുവൻ സ്ക്രിപ്റ്റും കേട്ടു കഴിഞ്ഞപ്പൊഴേ ഇത് മമ്മൂക്ക ഇതുവരെ ചെയ്തപോലുള്ള ഒരു കഥാപാത്രമല്ല എന്നത് വലിയ ആവേശമുണ്ടാക്കിയിരുന്നു. പ്രൊഡക്ഷൻ പങ്കാളികളായി സുഹൃത്തുക്കളായ ശ്യാം മോഹനും, റെനീഷും, രാജേഷ് കൃഷ്ണയും കൂടെ കൂടി. കാസ്റ്റിംഗിലായാലും ക്രൂവിലായാലും ഏറ്റവും ബെസ്റ്റ് തന്നെ കൊടുക്കണം എന്ന തീരുമാനത്തിലാണ് പാർവ്വതിയും, തേനി ഈശ്വറും, ജെയ്ക്‌സ് ബിജോയും, മനു ജഗത്തും, ദീപു ജോസഫും, സമീറയും, ബാദുഷയും പ്രൊജക്റ്റിലേക്ക് വരുന്നത്.
അതിലേറ്റവും പ്രധാനം പ്രിയപ്പെട്ട മമ്മൂക്കയുടെ കഥാപാത്രം തന്നെ! ഒടുവിൽ ഞങ്ങളുടെ ഈ പുഴു സോണി ലിവിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്. ഈ സിനിമ ഭംഗിയായി പൂർത്തിയാക്കുന്നതിൽ തുടക്കത്തിലെ കൊവിഡ് കാലം മുതൽ ഇന്നുവരെ കൂടെ നിന്ന് എല്ലാ സഹായസഹകരണങ്ങളും ചെയ്തു തന്ന ഓരോരുത്തരെയും ഈ സന്ദർഭത്തിൽ നന്ദിപൂർവ്വം ഓർക്കുന്നു. ഈ പുഴുവിനെ നിങ്ങളേവരും ഏറ്റെടുക്കും എന്ന വിശ്വാസത്തോടെ'', എസ്. ജോർജ്ജ് കുറിച്ചിരിക്കുകയാണ്. ചാർട്ട് ചെയ്തതിലും കുറഞ്ഞ ദിവസത്തിൽ ഷൂട്ടിംഗ് പൂർത്തിയാക്കാൻ സാധിച്ചു.എൻറെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും എക്സസൈറ്റ്‍മെൻറുണ്ടാക്കിയ പ്രൊജക്റ്റാണ് പുഴു.
Find out more: