മീനാക്ഷി സങ്കടപ്പെടുന്നത് മഞ്ജു ഒരിക്കലും സഹിക്കില്ല; തുറന്ന് പറഞ്ഞ് ജീജ സുരേന്ദ്രൻ! ഇരുവരും വിവാഹ മോചിതരായ സമയത്ത് മഞ്ജുവിനെ കുറിച്ച് ജീജ സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജീജ സുരേന്ദ്രൻ വീണ്ടും മഞ്ദു വാര്യരെ കുറിച്ചും മകളെ കുറിച്ചും സംസാരിക്കുന്നു മഞ്ജു വാര്യരുമായി എനിക്ക് നല്ല ബന്ധമുണ്ട്. ദിലീപ് എന്റെ ഇഷ്ട നടനാണ്. ഒരിക്കൽ പോലും മഞ്ജു വാര്യർ ദിലീപിനെ കുറിച്ച് മോശമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. അതാണ് ഞാൻ പറയുന്നത്, പെണ്ണായാൽ അങ്ങനെയിരിക്കണം. ഈ കാലത്ത് ഡൈവോഴ്‌സ് ഒരുപാട് നടക്കുന്നുണ്ട്.
പക്ഷേ ആ കുഞ്ഞിന്റെ നാക്കിൽ നിന്ന് ആർ്‌ക്കെങ്കിലും എന്തെങ്കിലും കിട്ടിയോ. അതാണ് മഞ്ജു വാര്യർ.മഞ്ജു വാര്യരുമായും ദിലീപുമായും നല്ല സൗഹൃദ ബന്ധമുള്ള നടിയാണ് ജീജ സുരേന്ദ്രൻ. മകൾ കുഞ്ഞായിരുന്നപ്പോൾ ഒരിക്കൽ മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്, ഞാൻ ഡാൻസ് ചെയ്യുമെന്ന് എന്റെ മകൾക്കറിയില്ലായിരുന്നു എന്ന്. പിന്നീട് മകളത് മനസ്സിലാക്കിയില്ലേ. അതുപോലെ ഇപ്പോൾ മഞ്ജുവിന്റെ ക്യാരക്ടറും കാലിബറും എല്ലാം മീനാക്ഷി മനസ്സിലാക്കുന്നുണ്ടായിരിക്കും. നിങ്ങൾ യൂട്യൂബേഴ്‌സിന് എല്ലാം ഇട്ടു തരുന്നില്ല എന്നേയുള്ളൂ, അവരാണ് ബുദ്ധിയുള്ള ഫാമിലി എന്നാണ് എന്റെ അഭിപ്രായം- ജീജ സുരേന്ദ്രൻ പറഞ്ഞു.
മകളെ പിരിയുന്ന വേദന മഞ്ജുവിന് ഉണ്ടെങ്കിലും, തന്റെ വേദന സഹിച്ചാണ് മകളുടെ ഇഷ്ടത്തിനൊപ്പം മഞ്ജു നിന്നത്. മകളിപ്പോൾ ഹാപ്പിയായി വളരുന്നു, വളർന്ന് വലുതാവുമ്പോൾ മീനാക്ഷി ബുദ്ധിപൂർവ്വം ചിന്തിക്കുമല്ലോ.മീനാക്ഷിയെ വേദനിപ്പിക്കാൻ മഞ്ജു വാര്യർ തയ്യാറല്ല. അമ്മയോടൊപ്പം നിൽക്കണം എന്ന് പറഞ്ഞ് മഞ്ജു മോളെ നിർബന്ധിച്ച് കൂടെ നിർത്തിയാൽ അവൾ വേദനിക്കും എന്ന് മഞ്ജുവിന് അറിയാം. കുഞ്ഞു പ്രായമാണ്, തന്റെ മകളുടെ വേദന കാണാൻ മഞ്ജുവിന് കഴിയില്ല. മീനാക്ഷിയ്ക്ക് അമ്മയെക്കാൾ കൂടുതൽ സന്തോഷം കിട്ടുന്നത് അച്ഛനൊപ്പമാണ്, അച്ഛനൊപ്പമാണ് ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം, അച്ഛന് വേണ്ടി അവൾ കാത്തിരിക്കുന്നതും മഞ്ജുവിന് അറിയാം. ഒരിക്കൽ പോലും മഞ്ജു വാര്യർ ദിലീപിനെ കുറിച്ച് മോശമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. അതാണ് ഞാൻ പറയുന്നത്, പെണ്ണായാൽ അങ്ങനെയിരിക്കണം
Find out more: