40 ലക്ഷം മാസാമാസം നൽകണം; രവി മൊഹാനിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ആർതി! സോഷ്യൽ മീഡിയയിൽ പരസ്പരം കുറ്റപ്പെടുത്തിയ അവനവന്റെ ഭാഗം ന്യായീകരിച്ചുമുള്ള പോരാട്ടങ്ങൾ തുടരുകയാണ്. അതിനിടയിൽ ഇപ്പോൾ ഇരുവരും ഇന്ന് കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്ത വാർത്തകളാണ് പുറത്തുവരുന്നത്. ചെന്നൈ അഡീഷണൽ കുടുംബ കോടതിയിൽ ആണ് പെറ്റീഷൻ ഫയൽ ചെയ്തത്. ജയം രവി - ആർതി വിവാഹ ബന്ധം ഇപ്പോൾ ഏറ്റവും മൂർധന്യാവസ്ഥയിൽ നിൽക്കുകയാണ്. ജഡ്ജ് തേന്മൊഴി ഇന്ന് രവി മോഹന്റെ വാദം കേട്ടു. ആർതിയിൽ നിന്ന് വിവാഹ മോചനം വേണം എന്നാവശ്യപ്പെട്ട് ഫോർമൽ പെറ്റീഷനാണ് രവി മോഹൻ നൽകിയത്. വീണ്ടും ഒന്നിക്കാനുള്ള ഒരു സാധ്യതയും ഇല്ല എന്ന് രവി കോടതിയെ ബോധ്യപ്പെടുത്തി. അതിന് ശേഷം ആർതി രവി നൽകിയ കൗണ്ടർ പെറ്റീഷനിലാണ് നാൽപത് ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
മാസം തനിക്കും മക്കൾക്കും ചെലവിനായി 40 ലക്ഷം നൽകണം എന്നാണ് ആർതി രവിയുടെ വാദം. ജൂൺ 12 നാണ് കേസിലെ അടുത്ത വാദം. അന്ന് ഈ വിഷയത്തിൽ തീരുമാനം അറിയാം. 2019 ൽ ആണ് ആർതിയും രവി മോഹനും വിവാഹിതരായത്. പ്രണയത്തിന് ആദ്യം വീട്ടുകാർ എതിർത്തുവെങ്കിലും, കെട്ടിയാൽ രവി മോഹനെ മാത്രമേ കെട്ടൂ എന്ന വാശിയിയിലായിരുന്നു ആർതി രവി. ആർതിയെ വിവാഹം ചെയ്യാനായി രവി മോഹൻ വീട്ടുകാരോട് ആത്മഹത്യാ ഭീഷണി ഉയർത്തിയതായും വാർത്തകൾ പുറത്തുവന്നിരുന്നു. ആ പ്രണയവും 15 വർഷത്തെ ദാമ്പത്യവും ഇത്രയും മോശമായി അവസാനിപ്പിക്കുന്നതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. രണ്ട് മക്കളാണ് ദമ്പതികൾക്ക്. അപ്പോൾ ജയം രവി പറഞ്ഞത് സത്യമാണോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിയ്ക്കുന്നത്.
ആർതിയുടെ ആർഭാഡ ജീവിതത്തെ കുറിച്ചും പണം ദൂർത്തടിക്കുന്നതിനെ കുറിച്ചും ജയം രവി പത്ര കുറിപ്പിലൂടെ സംസാരിച്ചിരുന്നു. മാസം 40 ലക്ഷം രൂപ ആവശ്യപ്പെടുന്നുവെങ്കിൽ, 15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് എന്താണ് അർത്ഥം, യഥാർത്ഥത്തിൽ പണത്തിന് വേണ്ടിയാണോ ഇതെല്ലാം എന്ന ചോദ്യവും ഉയരുന്നു. വീണ്ടും ഒന്നിക്കാനുള്ള ഒരു സാധ്യതയും ഇല്ല എന്ന് രവി കോടതിയെ ബോധ്യപ്പെടുത്തി.
അതിന് ശേഷം ആർതി രവി നൽകിയ കൗണ്ടർ പെറ്റീഷനിലാണ് നാൽപത് ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. മാസം തനിക്കും മക്കൾക്കും ചെലവിനായി 40 ലക്ഷം നൽകണം എന്നാണ് ആർതി രവിയുടെ വാദം. ജൂൺ 12 നാണ് കേസിലെ അടുത്ത വാദം. അന്ന് ഈ വിഷയത്തിൽ തീരുമാനം അറിയാം.
Find out more: