41 ആം വയസ്സിൽ വിവാഹം, എൻഗേജ്‌മെന്റിന്റെ ചിത്രങ്ങളാണോ ഇതെന്ന് ആരാധകരും! വിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിന് പലപ്പോഴും തൃഷ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. എന്നാൽ ഇപ്പോൾ തൃഷയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോയും ക്യാപ്ഷനും ആരാധകരെ കൺഫ്യൂഷനാക്കുന്നു.സൗത്ത് ഇന്ത്യൻ സിനിമയുടെ ക്യൂൻ, തൃഷ കൃഷ്ണയുടെ വിവാഹം ആരാധകരുടെ ഒരു സ്വപ്‌നമാണ്. ഏതെങ്കിലും സിനിമയുടേതോ ആഡ് ഫിലിമിന്റെയോ ഷൂട്ടിങിന് ഇടയിൽ എടുത്ത ഫോട്ടോ ആണോ, അതോ ശരിക്കും ഈ 41 ആം വയസ്സിൽ തൃഷ വിവാഹത്തിന് ഒരുങ്ങുകയാണോ ന്നൊണ് ആരാധകരുടെ കൺഫ്യൂഷൻ. എന്തെന്നാൽ ഇതിന് മുൻപ് പല തവണ ചില ആഡ് ഫിലിം ഷൂട്ടിന്റെ ഫോട്ടോകൾ ഇതുപോലെ വിവാഹം എന്ന് പറഞ്ഞ് പ്രചരിച്ചിട്ടുണ്ട്.2015 ൽ ആണ് തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വരുൺ മണിയൻ എന്ന ആളുമായി നടന്ന വിവാഹ നിശ്ചയം പ്രൗഢ ഗംഭീരമായിരുന്നു. എന്നാൽ വിവാഹത്തിന് മുൻപേ അത് മുടങ്ങിപ്പോയി. അതിന് ശേഷം, കല്യാണം സംഭവിക്കുമ്പോൾ സംഭവിക്കും. 




സംഭവിച്ചാലും ഇല്ലെങ്കിലും അത് തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല, കല്യാണം കഴിഞ്ഞില്ലെങ്കിൽ കുറ്റബോധവും ഇല്ല എന്നാണ് തൃഷ പറഞ്ഞത്. ഇന്റസ്ട്രിയിലെ തൃഷയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും നടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് കമന്റ് ബോക്‌സിൽ എത്തുന്നത്. എന്നാൽ ചിലർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. ഇവിടെ എന്താണ് സംഭവിക്കുന്നത്, കല്യാണമാണോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകൾ ഫോട്ടോയ്ക്ക് താഴെ വരുന്നു.പച്ച നിറത്തിലുള്ള സാരിയുടുത്ത്, തലയിൽ മുല്ലപ്പൂവ് ചൂടി, കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങുന്ന ഒരു ഫോട്ടോ ആണ് തൃഷ ഏറ്റെവുമൊടുവിൽ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോയെക്കാൾ, അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനാണ് കൂടുതൽ സംശയിപ്പിയ്ക്കുന്നത്. 




'പ്രണയം എന്നും വിജയിക്കും' എന്നാണ് നാണിച്ച് ചിരിച്ച് തല താഴ്ത്തുന്ന ചിത്രത്തിനൊപ്പം തൃഷ പറയുന്നത്.
സൗത്ത് ഇന്ത്യൻ സിനിമയുടെ ക്യൂൻ, തൃഷ കൃഷ്ണയുടെ വിവാഹം ആരാധകരുടെ ഒരു സ്വപ്‌നമാണ്. വിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിന് പലപ്പോഴും തൃഷ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. എന്നാൽ ഇപ്പോൾ തൃഷയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോയും ക്യാപ്ഷനും ആരാധകരെ കൺഫ്യൂഷനാക്കുന്നു. എന്തെന്നാൽ ഇതിന് മുൻപ് പല തവണ ചില ആഡ് ഫിലിം ഷൂട്ടിന്റെ ഫോട്ടോകൾ ഇതുപോലെ വിവാഹം എന്ന് പറഞ്ഞ് പ്രചരിച്ചിട്ടുണ്ട്.2015 ൽ ആണ് തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വരുൺ മണിയൻ എന്ന ആളുമായി നടന്ന വിവാഹ നിശ്ചയം പ്രൗഢ ഗംഭീരമായിരുന്നു. എന്നാൽ വിവാഹത്തിന് മുൻപേ അത് മുടങ്ങിപ്പോയി. അതിന് ശേഷം, കല്യാണം സംഭവിക്കുമ്പോൾ സംഭവിക്കും. സംഭവിച്ചാലും ഇല്ലെങ്കിലും അത് തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല, കല്യാണം കഴിഞ്ഞില്ലെങ്കിൽ കുറ്റബോധവും ഇല്ല എന്നാണ് തൃഷ പറഞ്ഞത്.


Find out more: