ഇനിമുതൽ വാക്‌സിൻ എടുക്കാൻ ആധാർ നിർബന്ധമില്ല!  പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, വോട്ടേഴ്‌സ് കാർഡ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നീ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. കൊവിഡ്-19 പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിനായി കൊവിൻ പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. കൊവിൻ പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥശങ്കർ ശർമ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇയാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തീർപ്പാക്കി. 

  പാസ്പോർട്ട് നൽകിയിട്ടും മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സിൻ നിഷേധിച്ചതോടെയാണ് സിദ്ധാർത്ഥശങ്കർ ശർമ എന്നയാൾ കോടതിയെ സമീപിച്ചത്. കൊവിൻ പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സുപ്രീം കോടതിയിൽ മറുപടി പറയുകയായിരുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊവിൻ പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ആധാർ വേണമെന്ന് വാശിപിടിക്കരുതെന്നും കോടതി പറഞ്ഞു. 2021 ഒക്‌ടോബർ ഒന്നിന് സുപ്രീം കോടതി പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. 

  കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ആധാർ കാർഡ് നിർബന്ധമല്ലെന്നും ഒമ്പത് തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കിയാൽ മതിയെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സമർപ്പിക്കുകയും ചെയ്തിരുന്നു. ജയിൽ തടവുകാർ, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരും, തിരിച്ചറിയൽ കാർഡുകൾ കൈവശം വയ്ക്കാത്ത മറ്റ് വിഭാഗങ്ങൾക്കായി ഒരു വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സിദ്ധാർത്ഥശങ്കർ ശർമ ഉന്നയിച്ച വിഷയത്തിൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. പാസ്പോർട്ട് നൽകിയിട്ടും വാക്സിൻ നിഷേധിച്ച സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം കോടതിയെ അറിയിച്ചു.

Find out more: