ബൽറാമിലും ഭരത് ചന്ദ്രനെയും പോലെയൊരു റോന്ത്! നല്ല പൊലീസുകാരെ അവതരിപ്പിക്കുമെങ്കിലും പൊലീസ് സേനയിലെ വില്ലത്തരത്തിനാണ് മുൻഗണന. പൊലീസുകാരൻ മോശമാണെന്ന് പറയാറുണ്ടെന്നല്ലാതെ എന്തുകൊണ്ട് അയാൾ അങ്ങനെ പെരുമാറുന്നുവെന്ന് ആരും അന്വേഷിച്ചു കണ്ടുപിടിക്കാറില്ല. വല്ലപ്പോഴും ആഘോഷിക്കാൻ കിട്ടുന്ന ഇൻസ്‌പെക്ടർ ബൽറാമോ ഭരത് ചന്ദ്രൻ ഐ പി എസോ ഒഴിവാക്കിയാൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന പൊലീസുകാർ വളരെ കുറവാണ്. ബൽറാമിലും ഭരത് ചന്ദ്രനിലും പോലും വില്ലന്മാരുണ്ട്. അത് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണെന്ന് മാത്രം. ഒടുവിൽ റിലീസായ തുടരുമിലെ ജോർജ്ജ് സാറും നരിവേട്ടയിലെ ചില പൊലീസുകാരുമൊക്കെ ഒന്നാന്തരം വില്ലത്തരം കാണിക്കുന്നവരാണല്ലോ.സാധാരണക്കാരന്റെ ജീവിതത്തിലും മിക്ക സിനിമയിലും പൊലീസുകാർ പലപ്പോഴും വില്ലൻമാരാണ്. യോഹന്നാനെന്ന പരുക്കൻ പൊലീസുകാരനോട് തോന്നാവുന്ന ദേഷ്യവും ദിൻനാഥെന്ന യുവ പൊലീസുകാരനോട് തോന്നാവുന്ന സ്‌നേഹവുമൊക്കെ സിനിമ പലവട്ടം മാറ്റിമറിക്കുന്നുണ്ട്. പ്രത്യേക ട്വിസ്റ്റുകളോ ഇൻവെസ്റ്റിഗേഷൻ സ്‌റ്റോറിയുടെ ത്രില്ലോ ഒന്നും നൽകാതെ റിയലിസ്റ്റിക്കായി പറയാനാണ് റോന്തിൽ ഷാഹി കബീർ ശ്രമിച്ചിരിക്കുന്നത്.




രണ്ട് പൊലീസുകാരേയും ഒരു പൊലീസ് ജീപ്പും വെച്ച് എങ്ങനെ രണ്ട് മണിക്കൂർ സിനിമ മുന്നോട്ടു പോകുമെന്ന് കരുതാമെങ്കിലും അങ്ങനെ തന്നെയാണ് സിനിമ കൊണ്ടുപോകുന്നത്. ഇടക്ക് പൊലീസ് സ്റ്റേഷനും പൊലീസുകാരുടെ വീടും ആശുപത്രിയും ഒന്നോ രണ്ടോ മറ്റു വീടുകളും ഒഴിവാക്കിയാൽ രണ്ടു പൊലീസുകാർ കാണുന്ന കാഴ്ചകളും അവർ അനുഭവിക്കുന്ന അനുഭവങ്ങളും തന്നെയാണ് പ്രേക്ഷകർക്ക് മുമ്പിലൂടെ കടന്നുപോകുന്നത്.മന്ത്രി വാഹനത്തിന് പൈലറ്റ് പോകുമ്പോൾ അമിത വേഗതയ്‌ക്കെതിരെ എയർ ബാഗും ക്ണാപ്പുമൊന്നുമില്ലാത്തതാണ് പൊലീസ് ജീപ്പെന്ന് പറയുന്നതും അത്യാവശ്യ സന്ദർഭത്തിൽ എയർബാഗും ക്ണാപ്പുമില്ലെങ്കിലും ഏത് വഴിയിലൂടെയും പറപ്പിച്ച് പോകുന്നതും ഒരേ സിനിമയുടെ വ്യത്യസ്ത കാഴ്ചകളാണ്.





പോകുന്ന വഴിയിൽ മാങ്ങ പെറുക്കുന്ന പൊലീസുകാരനും കൂടിനിൽക്കുന്ന പിള്ളേരുടെ മടിക്കുത്തിന് പിടിച്ച് ഓടിക്കുന്ന പൊലീസുകാരനും ഒരാൾ തന്നെയാണെന്ന് വിശ്വസിക്കാൻ പ്രയാസമാകും. ഒരു വൈകിട്ട് തുടങ്ങുന്ന റോന്തു ചുറ്റൽ അടുത്ത ദിവസം രാവിലെ അവസാനിക്കുമ്പോഴേക്കും പല കാര്യങ്ങൾ നടക്കുന്നു.ഇലവീഴാപൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീർ സംവിധാനം നിർവഹിച്ച സിനിമയാണ് റോന്ത്. ജോസഫ്, നായാട്ട്, ഓഫിസർ ഓൺ ഡ്യൂട്ടി തുടങ്ങിയ പൊലീസ് ചിത്രങ്ങളുടെ തിരക്കഥയും ഷാഹി കബീറിന്റേതായിരുന്നു. കാക്കിക്കുള്ളിലും സ്വന്തങ്ങളും ബന്ധങ്ങളുമുള്ള മനുഷ്യരുണ്ടെന്ന് ഈ സിനിമകളെല്ലാം കാണിക്കുന്നു.ഒരു ഭാഗത്ത് മുകളിൽ നിന്നുള്ള സമ്മർദ്ദങ്ങൾ, മറു ഭാഗത്ത് തങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങൾ- ഒരു പൊലീസുകാരനിലേക്ക് ക്യാമറയ്ക്ക് ഇറങ്ങിച്ചെല്ലാൻ ആവശ്യമുള്ളതെല്ലാമുണ്ട്. പൊലീസ് ജീപ്പിന്റെ മുരൾച്ച പോലും അതുപോലെ കാഴ്ചക്കാരിലേക്കെത്തിക്കുന്നുണ്ട് റോന്തിൽ.




ദിലീഷ് പോത്തനും റോഷൻ മാത്യുവിനും പുറമേ യോഹന്നാന്റെ ഭാര്യ സലോമിയായെത്തുന്ന ലക്ഷ്മി മേനോന്റെ കഥാപാത്രം കാഴ്ചക്കാരന്റെ ഉള്ളിൽ നീറ്റലുണ്ടാക്കും. ഇവരെ കൂടാതെ പൊലീസ് വേഷത്തിലും കുടുംബാംഗങ്ങളുടെ വേഷത്തിലും പേരറിയുന്നതും അറിയാത്തതുമായ ഏതാനും കഥാപാത്രങ്ങൾ കൂടി റോന്തിലുണ്ട്.പലയിടങ്ങളിലും സിനിമയുടെ ആത്മാവിലേക്ക് സംഗീതത്തിന് എത്താൻ കഴിയുന്നു. അതോടൊപ്പം മനേഷ് മാധവിന്റെ ക്യാമറയും വ്യത്യസ്ത സമീപനം സ്വീകരിക്കുന്നുണ്ട്. പൊലീസുകാരാണ് പ്രധാന കഥാപാത്രങ്ങൾ എന്നതിനാൽ പല സമയങ്ങളിലും മലയോര നഗരത്തിന്റെ ആകാശ ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന ക്യാമറ പൊലീസുകാരെ പോലെ നഗരം വലം വെക്കുകയും ഓരോ ചലനങ്ങളും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.





ജംഗ്ലീ പിക്‌ചേഴ്‌സിന്റേയും ഫെസ്റ്റിവൽ സിനിമാസിന്റേയും ബാനറുകളിൽ രതീഷ് അമ്പാട്ട്, രഞ്ജിത് ഇ വി എം, ജോജോ ജോസ്, വിനീത് ജെയിൻ എന്നിവർ ചേർന്നാണ് റോന്ത് നിർമിച്ചിരിക്കുന്നത്. മന്ത്രി വാഹനത്തിന് പൈലറ്റ് പോകുമ്പോൾ അമിത വേഗതയ്‌ക്കെതിരെ എയർ ബാഗും ക്ണാപ്പുമൊന്നുമില്ലാത്തതാണ് പൊലീസ് ജീപ്പെന്ന് പറയുന്നതും അത്യാവശ്യ സന്ദർഭത്തിൽ എയർബാഗും ക്ണാപ്പുമില്ലെങ്കിലും ഏത് വഴിയിലൂടെയും പറപ്പിച്ച് പോകുന്നതും ഒരേ സിനിമയുടെ വ്യത്യസ്ത കാഴ്ചകളാണ്. പോകുന്ന വഴിയിൽ മാങ്ങ പെറുക്കുന്ന പൊലീസുകാരനും കൂടിനിൽക്കുന്ന പിള്ളേരുടെ മടിക്കുത്തിന് പിടിച്ച് ഓടിക്കുന്ന പൊലീസുകാരനും ഒരാൾ തന്നെയാണെന്ന് വിശ്വസിക്കാൻ പ്രയാസമാകും. ഒരു വൈകിട്ട് തുടങ്ങുന്ന റോന്തു ചുറ്റൽ അടുത്ത ദിവസം രാവിലെ അവസാനിക്കുമ്പോഴേക്കും പല കാര്യങ്ങൾ നടക്കുന്നു.യോഹന്നാനെന്ന പരുക്കൻ പൊലീസുകാരനോട് തോന്നാവുന്ന ദേഷ്യവും ദിൻനാഥെന്ന യുവ പൊലീസുകാരനോട് തോന്നാവുന്ന സ്‌നേഹവുമൊക്കെ സിനിമ പലവട്ടം മാറ്റിമറിക്കുന്നുണ്ട്.





പ്രത്യേക ട്വിസ്റ്റുകളോ ഇൻവെസ്റ്റിഗേഷൻ സ്‌റ്റോറിയുടെ ത്രില്ലോ ഒന്നും നൽകാതെ റിയലിസ്റ്റിക്കായി പറയാനാണ് റോന്തിൽ ഷാഹി കബീർ ശ്രമിച്ചിരിക്കുന്നത്. രണ്ട് പൊലീസുകാരേയും ഒരു പൊലീസ് ജീപ്പും വെച്ച് എങ്ങനെ രണ്ട് മണിക്കൂർ സിനിമ മുന്നോട്ടു പോകുമെന്ന് കരുതാമെങ്കിലും അങ്ങനെ തന്നെയാണ് സിനിമ കൊണ്ടുപോകുന്നത്. ഒരു രാത്രി നടക്കുന്ന സംഭവഗതികളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഒറ്റ രാത്രികൊണ്ട് ഇത്രയേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നവർ ലോകത്തു തന്നെ ചിലപ്പോൾ മറ്റാരും ഉണ്ടായെന്ന് വരില്ല. 'കമ്യൂണിസവും കാക്കിയും ഒറ്റ വണ്ടിയിൽ പോകില്ല' എന്ന രീതിയിലുള്ള അതിശക്തമായതും മനോഹരമായതുമായ ചില സംഭാഷണങ്ങളും സിനിമയിലുണ്ട്.എസ് ഐ യോഹന്നാനായി ദിലീഷ് പോത്തൻ രണ്ടു മണിക്കൂറും രണ്ടു മിനുട്ടും കാണികൾക്കു മുമ്പിൽ അവതരിപ്പിക്കുന്ന വേഷപ്പകർച്ച അയാളിലെ അഭിനേതാവിന്റെ തിളക്കമാണ് തെളിയിക്കുന്നത്. എസ് ഐ യോഹന്നാന്റെ ജീപ്പ് ഡ്രൈവർ ദിൻനാഥെന്ന പുതിയ പൊലീസുകാരനായി റോഷൻ മാത്യുവുമെത്തുന്നു. 'ഞാനെടുത്ത ലീവിന്റത്രയില്ല നിന്റെ സർവീസ്' എന്ന് യോഹന്നാൻ നടത്തുന്ന പ്രഖ്യാപനം മാത്രം മതി ഇരുവരും തമ്മിലുള്ള സീനിയോറിറ്റി വ്യത്യാസം മനസ്സിലാക്കാൻ.

Find out more: