പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്ക് ഇരുട്ടടിയായി റെയില്‍വേ യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരു പൈസ മുതല്‍ നാല് പൈസ വരെയാണ്  ഇപ്പോൾ വര്‍ദ്ധിപ്പിച്ചത്.

 

 

 

 

 

 

 

ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. അതേസമയം സബര്‍ബന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല എന്നും അധികൃതർ അറിയിച്ചു

 

 

 

 

 

 

 

മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ നോണ്‍ എസിയില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ട് പൈയാണ് വര്‍ദ്ധിക്കുക.

 

 

 

 

 

 

 

സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രാ നിരക്കുകളില്‍ കിലോമീറ്ററിന് രണ്ട് പൈസ വര്‍ദ്ധിക്കും. എ.സി നിരക്കില്‍ നാല് പൈസ വര്‍ദ്ധിക്കും. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നീ വിഭാഗങ്ങളില്‍ കിലോമീറ്ററിന് നാല് പൈസ വര്‍ദ്ധിക്കും.

మరింత సమాచారం తెలుసుకోండి: