ഓണത്തിരക്ക് പരിഗണിച്ച് സെക്കന്തരാബാദ് –- കൊച്ചുവേളി, നിസാമബാദ് –- എറണാകുളം റൂട്ടുകളിൽ പ്രത്യേക ട്രെയിനുകളുണ്ടാകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. ഞായറാഴ്‌ച വൈകിട്ട് 4.35ന് സെക്കന്തരാബാദിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്‌ച പുലർച്ചെ ഒന്നിന് കൊച്ചുവേളിയില്‍ എത്തും.
13ന് രാത്രി 9.20ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന മറ്റൊരു ട്രെയിൻ 3.35ന് സെക്കന്തരാബാദിലെത്തും.
ഞായറാഴ്‌ച രാവിലെ 9.50ന് നിസാമബാദിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 07505 തിങ്കളാഴ്‌ച പകല്‍ 3.30ന് എറണാകുളം ജങ്‌ഷനിലും 13ന് രാത്രി 11ന് എറണാകുളം ജങ്‌ഷനിൽനിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 07504, 15ന് പുലർച്ചെ 2.30ന് നിസാമാബാദിലുമെത്തും.
click and follow Indiaherald WhatsApp channel