എന്റെ കുഞ്ഞിന്റെ നിറമെന്താണെന്നാണ് ഞാൻ ഡോക്ടറോട് ആദ്യം ചോദിച്ചത്: സയനോര! ഗായിക, തന്റെ സുഹൃത്തുക്കളായ ഭാവന, ശില്പ ബാല, മൃദുല മുരളി, രമ്യ നമ്പീശൻ എന്നിവർക്കൊപ്പമാണ്‌ ഒരു ഹിന്ദി ഗാനത്തിനൊപ്പം ചുവടു വെച്ചത്. എന്നാൽ ഇതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് ഒരു ഭാഗത്തുനിന്ന് ഈ ഗായികക്ക് നേരിടേണ്ടി വന്നത്. സയനോര ധരിച്ചിരുന്ന വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു ചിലരുടെ പരിഹാസവും വിമർശനവുമൊക്കെ. ടീ ഷ‍ർട്ടും ഷോട്സും ധരിച്ചായിരുന്നു സയനോരയും മൃദുലയും ഡാൻസ് ചെയ്തിരുന്നത്. ഇത് സംസ്കാരത്തിനു യോജിച്ചതല്ലെന്നുമൊക്കെ ചില സദാചാരവാദികൾ വിമർശനവുമായെത്തുകയുണ്ടായി. സയനോരയും കൂട്ടുകാരികളും ചെയ്ത ഒരു ഇൻസ്റ്റാഗ്രാം റീല് ആണ് ഇപ്പോൾ താരം. ‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്നും എൻറെ ജീവിതം, എൻറെ ശരീരം, എൻറെ വഴി എന്നുമാണ് ചിത്രത്തോടൊപ്പം സയനോര കുറിച്ചത്.




   പോസ്റ്റ് വൈറലായതോടെ മൃദുല മുരളി, അഭയ ഹിരൺമയി, റിമി ടോമി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രഞ്ജിനി ജോസ് തുടങ്ങി നിരവധി താരങ്ങളും ആരാധകരും സയനോരയെ പിന്തുണച്ച് എത്തിയിട്ടുണ്ട്. ഇതിന് മറുപടിയെന്നോണം ഡാൻസ് വിഡിയോയിലെ അതേ വസ്ത്രം ധരിച്ചുകൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു സയനോര. ഗായിക സിതാര കൃഷ്ണകുമാറും കൂട്ടുകാരികളും ചെയ്ത വീഡിയോയും വൈറൽ ആയിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തിനു ഒരു അഭിമുഖത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് സയനോര. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെ പറ്റിയും കുഞ്ഞുന്നാൾ മുതലുള്ള തന്റെ അപകർഷതാബോധത്തെപറ്റിയും ഒക്കെ സയനോര മനസുതുറന്നു. ഇപ്പോൾ ഈ ഗേൾസ് ഗാങിന് പിന്തുണയെന്നോണം ഒട്ടേറെ പേരാണ് ഇൻസ്റ്റാഗ്രാമിൽ ഇതേ റീലുമായി എത്തിയിരിക്കുന്നത്.




   "നമുക്ക് അവരെ മുഴുവനായി കുറ്റം പറയാൻ പറ്റില്ല. അവരെയെല്ലാം അങ്ങനെയാണ് കണ്ടീഷൻ ചെയ്തിരിക്കുന്നത്. കുടുംബത്തിൽ ആണുങ്ങളെ പരിപാലിച്ചു, അവർക്കു വെച്ചുണ്ടാക്കി, കുട്ടികളെ നോക്കി, കുടുംബത്തിനായി എല്ലാം ഉഴിഞ്ഞു വെച്ച്, വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി, തന്റേതായ ഒരു സ്വപ്നവും ജീവിതത്തിൽ ഇല്ലാത്ത സ്ത്രീകളെ സ്വന്തം കുടുംബത്തിൽ കണ്ടു ശീലിച്ചവർക്ക് ഇൻഡിപെൻഡന്റ് ആയ ഒരു സ്ത്രീയെ അംഗീകരിക്കാം കഴിയില്ല. അവർ ആ ഷോക്കിൽ ആണ്. അവരെ സംബന്ധിച്ച് പുരോഗമനം എന്നത് നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുന്ന എന്തോ ഒന്നാണ്.



  നമ്മൾ പല കാര്യത്തിലും പോസിറ്റീവ് ആകുന്നുണ്ട് ക്രമേണ, പക്ഷെ ബോഡി പോസിറ്റിവിറ്റിയിൽ മാത്രം അതില്ല. വര്ഷങ്ങളായി നമ്മൾ കണ്ടുവരുന്ന ഒരുപാട് സ്റ്റീരിയോടൈപ്പുകൾക്ക് പുറത്തേക്ക് ചിന്തിക്കാൻ നമുക്കും മടി തന്നെയാണ്," സയനോര പറയുന്നു. തനിക് കിട്ടിയ ഓൺലൈൻ വിമർശനങ്ങളിൽ അസ്വസ്ഥായാണെങ്കിലും അതിൽ ഒരിക്കലും അവരെ കുറ്റം പറയാൻ പറ്റില്ല എന്നാണ് സയനോറയുടെ പക്ഷം.നമ്മൾ ദ്രാവിഡന്മാർ അത്രമേൽ ഇതിൽ കണിശക്കാരായിരുന്നില്ല. ബ്രിട്ടീഷുകാരെ നമ്മൾ ആരാധിക്കാൻ തുടങ്ങിയതോടെ ഫെയർ സ്കിന്നിനോടുള്ള നമ്മുടെ ഭ്രമവും കൂടി," എന്നും ഗായിക പറയുന്നു."സുന്ദരമായ മുഖം എന്നത് വെളുത്ത നിറമാണ് എന്നത് ബ്രിട്ടീഷ് ഭരണകാലത്തു നമ്മളിൽ അടിച്ചേല്പിക്കപ്പെട്ട ഒരു കാര്യമായിരിക്കണം.

Find out more: