ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വദേശിനി വിയൊള റസ്‌തോഗി(20)യാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്.
ചൊവ്വാഴ്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയെന്നാണ് സൂചന. പുനര്‍മൂല്യ നിര്‍ണയ ഫലം പുറത്ത് വന്നിരുന്നെന്നും ഇതേത്തുടര്‍ന്ന് വിയൊള അസ്വസ്ഥയായിരുന്നെന്നും സഹപാഠികള്‍ പറഞ്ഞു സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
click and follow Indiaherald WhatsApp channel