മാളവിക മോഹനന് മറുപടിയുമായി നയൻതാര; വൈറലായി വീഡിയോ! അശ്വിൻ ശരവണൻ സംവിധാനം ചെയ്ത ഹൊറർ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. സത്യരാജ്, അനുപം ഖേർ, വിനയ് റായ്, മാല പാർവതി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്. അടുത്തിടെ കണക്ടിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവന്ന നയൻതാരയുടെ അഭിമുഖം പല കാരണങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിരുന്നു. നയൻതാര കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് കണക്ട്. ഇന്നലെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. വിവാഹം, മാതൃത്വം, സിനിമാ മേഖലയിലെ സ്ത്രീകളുടെ അസമത്വം തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ച് നയൻതാര അഭിമുഖത്തിൽ സംസാരിച്ചിരുന്നു.
ഇപ്പോഴിത നടി മാളവിക മോഹനനുള്ള നയൻതാരയുടെ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കണക്ടിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തന്നെയായിരുന്നു താരത്തിന്റെ പ്രതികരണം. രാജാ റാണി എന്ന ചിത്രത്തിലെ ഒരു ആശുപത്രി രംഗത്തിൽ അഭിനയിക്കുമ്പോഴും നയൻതാര വലിയ തോതിൽ മേക്കപ്പ് ഇട്ടിരുന്നതിനേ കുറിച്ചായിരുന്നു മാളവികയുടെ വിമർശനം. ഒരു ആശുപത്രി രംഗത്തിൽ ഈ സൂപ്പർതാര നായികയെ ഞാൻ കണ്ടു. അവരുടെ മേക്കപ്പിനോ തലമുടിയ്ക്കോ ഒന്നും ഒരു കുഴപ്പവുമില്ലായിരുന്നു. അവർ മരിക്കാൻ കിടക്കുകയാണ്. അതേസമയം മുഴുവൻ മേക്കപ്പിലുമാണ്.
ഐലൈനർ, ലിപ്സ്റ്റിക് ഒക്കെ ഇട്ട് ഇത്ര കൃത്യമായി എങ്ങനെ ഒരാൾക്ക് മരിക്കാനാകുമെന്നാണ് ഞാൻ ചിന്തിച്ചത്. അവരുടെ ഒരു മുടിയിഴ പോലും സ്ഥാനം മാറി കിടന്നിരുന്നുമില്ല. ഒരു വാണിജ്യ സിനിമയിൽ നിങ്ങൾ കാണാൻ ഭംഗിയോടെ ഇരിക്കണം. പക്ഷേ യാഥാർഥ്യത്തോട് കുറച്ചെങ്കിലും അടുത്ത് നിൽക്കണ്ടേ അതെന്നാണ് മാളവിക തന്റെ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. മാളവികയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു നയൻതാരയുടെ പ്രതികരണം. മറ്റൊരു നായിക താരത്തിന്റെ അഭിമുഖം ഞാൻ കണ്ടിരുന്നു. അതിൽ എന്റെ പേര് പരാമർശിച്ചിട്ടില്ല. പക്ഷേ ഉദ്ദേശിച്ചിരിക്കുന്നത് എന്നെയാണ്. ഞാൻ അഭിനയിച്ച ഒരു ആശുപത്രി രംഗത്തിലെ എന്റെ മേക്കപ്പിനേക്കുറിച്ചായിരുന്നു അവർ പറഞ്ഞത്.
അങ്ങനെയൊരു രംഗത്തിൽ ഒരാൾ ഇത്രയും ഭംഗിയായി പ്രത്യക്ഷപ്പെടണമോ എന്നായിരുന്നു അവർ ചോദിച്ചത്. ആശുപത്രി രംഗത്തിൽ വലിയ സൗന്ദര്യത്തോടെ പ്രത്യക്ഷപ്പെടണമെന്ന് ഞാൻ പറയില്ല. എന്നാൽ അതിന്റെ അർഥം നിങ്ങൾ മോശമായി വരണമെന്ന് അല്ലല്ലോ. എന്നാൽ ഒരു റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് ചിത്രത്തിൽ അഭിനയിക്കുമ്പോൾ അത്തരം ഗെറ്റപ്പ് ആണ് നിങ്ങൾക്ക് ഉണ്ടാവുക. താരം പറഞ്ഞ കാര്യം വാണിജ്യ സിനിമയിലെ ആണ്. അതിന്റെ സംവിധായകന് എന്നെ അങ്ങനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനായിരുന്നു താല്പര്യമെന്നും നയൻതാര വ്യക്തമാക്കി.
Find out more: