ജില്ലകളെ ബന്ധിപ്പിച്ച് ഫ്ലൈറ്റ് സർവീസ് ആവശ്യപ്പെട്ട് മഞ്ഞളാകുഴി അലി; ഇത്ര വലിയ അബദ്ധം എങ്ങനെ ചോദിക്കാനാകുന്നെന്ന് മുഖ്യമന്ത്രിയും! നിയമസഭയിൽ ചോദ്യോത്തരവേളയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടെയാണ് മുസ്ലീം ലീഗ് എംഎൽഎ ഇക്കാര്യം ഉന്നയിച്ചത്. വ്യവസായി ആയിരുന്ന മഞ്ഞളാംകുഴി അലി ഇത്ര വലിയ അബദ്ധം പറയുമെന്ന് കരുതിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് മറുപടി നൽകിയത്. എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന ഫ്ലൈറ്റ് സർവീസ് അനുവദിക്കാനാകുമോയെന്ന ചോദ്യവുമായി മഞ്ഞളാംകുഴി അലി എംഎൽഎ. സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ പലതും പ്രളയസാധ്യതയുള്ളതാണ്. അതിനാൽ ഈ പദ്ധതി സംസ്ഥാനത്തിന് യോജിച്ചതല്ല.





ഈ സാഹചര്യത്തിൽ പദ്ധതിയിൽ നിന്നും പിൻമാറി, പകരം പെട്ടന്ന് പോകുന്ന യാത്രക്കാരെ വേഗത്തിൽ എത്തിക്കാൻ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന ചെറിയ ഫ്ലൈറ്റ് സർവീസ്, അതല്ലെങ്കിൽ ഹെലികോപ്റ്റർ സർവീസ് എന്നിവ അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുമോയെന്നും ലീഗ് അംഗം ചോദിച്ചു. സിൽവർലൈൻ പദ്ധതി ഒരുപാട് നഷ്ടങ്ങൾ മാത്രമേ സമ്മാനിക്കൂവെന്ന് പറഞ്ഞുകൊണ്ടാണ് ലീഗ് എംഎൽഎ ചോദ്യം ആരംഭിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് കാർഷികോത്പാദനം നഷ്ടപ്പെടും, പലഭൂഷ്ടിയുള്ള ഭൂമി നഷ്ടപ്പെടും അന്തരീക്ഷ മലിനീകരണം, വായു മലിനീകരണമടക്കമുണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നതെന്ന് മഞ്ഞളാംകുഴി അലി ചൂണ്ടിക്കാട്ടി.





"അംഗമാകുന്നതിന് മുമ്പ്, അദ്ദേഹം നല്ല വ്യവസായിയാരുന്നു. കാര്യങ്ങൾ നല്ല രീതിയിൽ നടത്താൻ ശേഷിയുള്ള ഒരു ആൾകൂടിയാണ് അദ്ദേഹമെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഇത്ര അബദ്ധമായ നിലപാട് എങ്ങനെ അങ്ങനെയുള്ളൊരാൾക്ക് പറയാൻ കഴിയുന്നുവെന്നാണ് ഞാൻ ആശ്ചര്യത്തോടെ കേട്ടുകൊണ്ടിരുന്നത്" എന്നും മുഖ്യമന്ത്രി മറുപടി നൽകി. ചോദ്യത്തിന് പിന്നാലെ ചിരിച്ചുകൊണ്ടായിരുന്നു സ്പീക്കർ എംബി രാജേഷ് മുഖ്യമന്ത്രിയെ മറുപടി പറയാൻ ക്ഷണിച്ചത്. ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി മറുപടി നൽകാൻ എഴുന്നേറ്റതും. 




സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ പലതും പ്രളയസാധ്യതയുള്ളതാണ്. അതിനാൽ ഈ പദ്ധതി സംസ്ഥാനത്തിന് യോജിച്ചതല്ല. ഈ സാഹചര്യത്തിൽ പദ്ധതിയിൽ നിന്നും പിൻമാറി, പകരം പെട്ടന്ന് പോകുന്ന യാത്രക്കാരെ വേഗത്തിൽ എത്തിക്കാൻ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന ചെറിയ ഫ്ലൈറ്റ് സർവീസ്, അതല്ലെങ്കിൽ ഹെലികോപ്റ്റർ സർവീസ് എന്നിവ അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുമോയെന്നും ലീഗ് അംഗം ചോദിച്ചു.
 

Find out more: