ചാരായനിരോധനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ ബീവറേജസ് കോർപറേഷനിൽ ഒഴിവുവരുന്ന 25 ശതമാനം തസ്‌തികകളിൽ നിയമിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. 2002ലെ സർക്കാർ ഉത്തരവ് പ്രകാരം കോർപറേഷനിൽ ഉണ്ടാകുന്ന 25 ശതമാനം ദിവസനവേതന തൊഴിൽഒഴിവുകളിൽ ജോലി നഷ്ടപ്പെട്ടവരെ നിയമിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസർക്കാരും ബീവറേജസ് കോർപറേഷനും സമർപ്പിച്ച അപ്പീലുകൾ അനുവദിച്ചാണ് ജസ്‌റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്
click and follow Indiaherald WhatsApp channel