പണ്ടുമുതലേ വ്യക്തിബന്ധം; എസ് രാജേന്ദ്രൻ ഡൽഹിയിൽ നിന്ന് തിരിച്ചെത്തി! ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്നലെ രാത്രി 11:30 ഓടെ രാജേന്ദ്രൻ നെടുമ്പാശേരിയിലെത്തിയത്. താൻ സിപിഎമ്മിൽ തുടരുമെന്ന് മടങ്ങിയെത്തിയതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ സിപിഎം മുൻ നേതാവും ദേവികുളം എംഎൽഎയുമായിരുന്ന എസ് രാജേന്ദ്രൻ ഡൽഹിയിൽ നിന്ന് തിരിച്ചെത്തി.അതേസമയം എസ് രാജേന്ദ്രൻറെ പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഉത്കണ്ഠയില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് പ്രതികരിച്ചു. വ്യക്തികേന്ദ്രീകൃതമായ പാർട്ടിയല്ല സിപിഎം. ഊഹാപോഹങ്ങൾക്കു പിന്നാലെ പോകേണ്ട ആവശ്യം പാർട്ടിക്കില്ല.






ഒരാളുടെയും സമ്മർദങ്ങൾക്കു വഴങ്ങില്ല. രാജേന്ദ്രനുമായി സംസാരിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാർട്ടിയുമായി അകന്ന് നിൽക്കുകയായിരുന്ന രാജേന്ദ്രൻ കഴിഞ്ഞദിവസം എൽഡിഎഫ് കൺവൻഷനിൽ പങ്കെടുത്തിരുന്നു. സിപിഎം നേതാക്കളായ കെകെ ജയചന്ദ്രൻ, എംഎം മണി, സിവി വർവർഗീസ് എന്നിവരുമായി നടന്ന ചർച്ചയെത്തുടർന്നാണ് കൺവെൻഷനിലെത്തിയത്. ഇതിന് പിന്നാലെ ഇദ്ദേഹം ഡൽഹിയിലെത്തിയതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്.പ്രശ്നങ്ങൾ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യും. അതുവരെ സജീവമായി പ്രവർത്തിക്കില്ല. ബിജെപി നേതാക്കൾ തന്നെ ക്ഷണിച്ചിരുന്നു. താൽപ്പര്യമില്ലെന്ന് അറിയിച്ചു. ഡൽഹിയിൽ പോയതും പ്രകാശ് ജാവദേക്കറെ കണ്ടതും സത്യമാണ്.






അദ്ദേഹവുമായി വ്യക്തിപരമായി പണ്ടുമുതലേ ബന്ധമുണ്ട്. ബന്ധുവിൻറെ വിവാഹക്ഷണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കണ്ടത്. വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ പ്രതിപാദിച്ചതെന്നും രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.പ്രശ്നങ്ങൾ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യും. അതുവരെ സജീവമായി പ്രവർത്തിക്കില്ല. ബിജെപി നേതാക്കൾ തന്നെ ക്ഷണിച്ചിരുന്നു. താൽപ്പര്യമില്ലെന്ന് അറിയിച്ചു. ഡൽഹിയിൽ പോയതും പ്രകാശ് ജാവദേക്കറെ കണ്ടതും സത്യമാണ്. അദ്ദേഹവുമായി വ്യക്തിപരമായി പണ്ടുമുതലേ ബന്ധമുണ്ട്. ബന്ധുവിൻറെ വിവാഹക്ഷണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കണ്ടത്. 





വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ പ്രതിപാദിച്ചതെന്നും രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ സിപിഎം മുൻ നേതാവും ദേവികുളം എംഎൽഎയുമായിരുന്ന എസ് രാജേന്ദ്രൻ ഡൽഹിയിൽ നിന്ന് തിരിച്ചെത്തി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്നലെ രാത്രി 11:30 ഓടെ രാജേന്ദ്രൻ നെടുമ്പാശേരിയിലെത്തിയത്. താൻ സിപിഎമ്മിൽ തുടരുമെന്ന് മടങ്ങിയെത്തിയതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

మరింత సమాచారం తెలుసుకోండి: