സ്ത്രീകൾ ഇന്ത്യയിൽ സുരക്ഷിതരല്ല. ഇന്ത്യയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന പല അതിക്രമങ്ങളാണ് ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നത്. പരാതികൾ നല്കുന്നതല്ലാതെ ഒന്നിനും ഇതുവരെ ശാശ്വത പരിഹാരം ആയില്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യം കൂടിയാണ്. ഇത്തരം സംഭവങ്ങളിൽ ഫയലുകൾ കുന്നുകൂടുന്നു എന്നല്ലാതെ ഒരു മാസ്റ്റവും നടക്കുന്നില്ല. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും രാത്രി നടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

 

 

 

 

 

 

  എന്നാൽ അക്രമങ്ങളിൽ  നിന്ന്  രക്ഷപെടാനുള്ള  മാർഗങ്ങൾ വളരെ കുറവാണ്.അത്തരമൊരു സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലെത്തുന്ന സ്ത്രീകളെ കടന്നുപിടിച്ച്‌ ചുംബിച്ച ശേഷം ഓടിരക്ഷപെട്ടിരുന്ന യുവാവ് സ്ത്രീ യാത്രികർക്കെല്ലാം വളരെ ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇയാളെ പിടികൂടാൻ പലതവണ ശ്രമിച്ചെങ്കിലും പിടിതരാതെ ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിലെ സി സി ടി വിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.  

 

 

 

    ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നിന്ന് ഇയാളെ തിരിച്ചറിയുകയും പോലീസ് ഇയാളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.   മുംബൈയിലെ മാട്ടൂംഗ റെയില്‍വേ സ്റ്റേഷനിലെ ഓവർ ബ്രിഡ്ജിലൂടെ സഞ്ചരിക്കുകയായിരുന്ന സ്ത്രീകളുടെ അടുത്തേക്ക് ഓടി വന്നു കൊണ്ടാണ്   ഇയാള്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയത്. ജനുവരി 25ന് നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലൂടെ നടന്നുപോയ യുവതിയെ ഇയാള്‍ അപ്രതീക്ഷിതമായി ചാടിവീണ് കടന്നുപിടിക്കുകയും ചുംബിച്ച ശേഷം ഓടിരക്ഷപ്പെടുന്നതുമാണ് ആ ദൃശ്യങ്ങളിലുള്ളത്.

 

 

 

 

    എന്നാല്‍ അതിക്രമം നേരിടേണ്ടി വന്നവര്‍ പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. ഇതും അയാൾക്ക് ഇത്തരം പ്രവണതകൾ തുടർന്നും ചെയ്യാൻ പ്രേരണ നല്കുന്നതാണെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. മാത്രമല്ല ഈ അതിക്രമത്തിലൂടെ മറ്റെന്തെങ്കിലും കുറ്റം ചെയ്യാനാണോ ഇയാൾ ലക്‌ഷ്യം വെക്കുന്നതെന്നും സംശയം ഉയരുന്നുണ്ട്.

 

 

 

 

     കാരണം ഇയാള്‍ക്കെതിരെ മോഷണക്കേസും നിലവിലുള്ളതായി പൊലീസ് പറയുന്നുണ്ട്. മോഷണക്കേസില്‍ ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ സ്ത്രീകളെ അതിക്രമിച്ചതിന് വീണ്ടും പിടിയിലായത്. അതുകൊണ്ടു തന്നെ സ്ത്രീകളെ അതിക്രമിച്ചു കൊണ്ട് മോഷണം നടത്താനാണോ ഇയാളുടെ ശ്രമം എന്ന് അനുമാനിക്കാൻ കൂടിയാണ് പോലിസെ൩ ഇയാളെ കസ്റ്റഡിയിലെടുത്തത്

మరింత సమాచారం తెలుసుకోండి: