ഡല്‍ഹി കലാപത്തില്‍ മരണസംഖ്യ 38 ആയി.
ആക്രമണത്തില്‍ പരുക്കേറ്റ് ഇരുനൂറിലധികം പേര്‍ ചികിത്സയിലാണ്.
നൂറിലേറെ കുടുംബങ്ങള്‍ കലാപകാരികളെ ഭയന്ന് ബന്ധു വീടുകളില്‍ താമസിക്കുകയാണ്. സുരക്ഷാ ഏജന്‍സികള്‍ സംയമനം പാലിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നും യു.എന്‍ അറിയിച്ചു .
ഡല്‍ഹിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരാന്‍ ദിവസങ്ങളെടുക്കും. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്.
കലാപകാരികളെ ഭയന്ന് ഒഴിഞ്ഞുപോയ നാട്ടുകാര്‍ തിരിച്ചെത്തിയാല്‍ മാത്രമേ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാനാകൂ.
ഇതിനിടെ ഡല്‍ഹിയില്‍ കലാപം ആളിക്കത്തിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചതായി ഡല്‍ഹി പോലീസ് കണ്ടെത്തി.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് അക്രമികളെ സംഘടിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് അക്രമികളെ വിളിച്ചുവരുത്താന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചതായും കണ്ടെത്തി.
click and follow Indiaherald WhatsApp channel