ലോക്സഭയില്‍ വ്യാജവാര്‍ത്തയെ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കുറച്ചു കൂടി സിമ്പിൾ ആയി പറഞ്ഞാൽ ലോക്സഭയില്‍  കള്ളം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജമ്മു കശ്മീരിൽ തടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു എന്ന തരത്തിലുള്ള വ്യാജ വാർത്തയാണ് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്.

 

 

 

 

 

   ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞാൽ കശ്മീരിൽ ഭൂകമ്പമുണ്ടാകുമെന്ന് ഒമർ പറഞ്ഞതായാണ് മോദി  സഭയിൽ പ്രസ്താവിച്ചത്.

 

 

 

 

 

 

 

   അതല്ല തമാശ, ആറുമാസമായി വീട്ടുതടങ്കലിൽ കിടക്കുന്ന ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വിമര്‍ശിക്കാൻ, ആക്ഷേപഹാസ്യ വെബ്സൈറ്റിലെ വിവരങ്ങള്‍ ഉപയോഗിച്ചതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെട്ടിലായത്.

 

 

 

 

   ഫേക്കിങ് ന്യൂസ് (വ്യാജവാര്‍ത്ത) എന്നു തന്നെ പേരുള്ള ഒരു ആക്ഷേപഹാസ്യ വെബ്സൈറ്റിൽ വന്ന വിവരങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് നേര്‍ക്കുള്ള കിരാത നടപടിയെ ന്യായീകരിക്കുന്നത്.

 

 

 

 

    ഇതാണ് വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന്.ഡിഗ്രി ലഭിച്ചാലുള്ള കുഴപ്പം. കോൺഗ്രസ് ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്.ഇന്ത്യ കശ്മീരിനെ വഞ്ചിച്ചെന്നാണ് മെഹ്ബൂബ മുഫ്തി പറയുന്നത്. 1947ൽ തങ്ങള്‍ തെറ്റആയ തീരുമാനമാണ് എടുത്തതെന്ന് തോന്നുന്നുവെന്ന്.

 

 

 

   അനുച്ഛേദം 370 എടുത്തു നീക്കിയാൽ കശ്മീരിൽ ഭൂകമ്പമുണ്ടാകുമെന്നും കശ്മീര്‍ ഇന്ത്യയിൽ നിന്ന് വേര്‍പെടുമെന്നുമാണ് ഒമര്‍ അബ്ദുള്ള പറയുന്നതെന്നും, കശ്മീരിൽ ഇന്ത്യൻ പതാക ഉയര്‍ത്താൻ ആരുമുണ്ടാകില്ലെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു.

 

 

 

 

    ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന ആര്‍ക്കെങ്കിലും ഇത് അംഗീകരിക്കാനാകുമോ?" പ്രധാനമന്ത്രിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു. ഇതിൽ ഒമര്‍ അബ്ദുള്ള പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയുള്ള പരാമര്‍ശമാണ് വിവാദമായത്. ഇപ്പോൾ നരേന്ദ്ര മോദി,ലോക്സഭയിൽ കള്ളം പറഞ്ഞതിനെ സംബന്ധിച്ചു നിരവധി ട്രോളുകലാണ് സോഷ്യൽ മീഡിയയിൽ പടർന്നു പന്തലിക്കുന്നത്. 

మరింత సమాచారం తెలుసుకోండి: