രാജ്യത്തെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് എസ്ബിഐ പിന്‍വലിച്ചു.
എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് എസ്ബിഐ അറിയിച്ചത്.
ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും എസ്ബിഐ പിന്‍വലിച്ചിട്ടുണ്ട്. എല്ലാ സേവിങ്‌സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ 3 ശതമാനമായും കുറച്ചു.
44.51 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഈ തീരുമാനം വളരെ ഏറെ ഗുണകരമാകും.
നേരത്തെ ഒരു ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 3.25 ശതമാനവും ഒരു ലക്ഷത്തില്‍ കൂടുതലുള്ള അക്കൗണ്ടുകള്‍ക്ക് 3 ശതമാനവുമായിരുന്നു പലിശ നിരക്ക്.
നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ച് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്ബിഐ മിനിയം ബാലന്‍സ് നിശ്ചയിച്ചിരുന്നത്
click and follow Indiaherald WhatsApp channel