ദിയയുടെ പ്രസവം വൈറൽ; കൃഷ്ണകുമാറിന്റെ വീട്ടിൽ പുതിയ താരം നിയോം! പല സെലിബ്രേറ്റികളുടെ ഗർഭകാലം ഇതുവരെ കേരളക്കരയിൽ വൈറലായിട്ടുണ്ടെങ്കിലും, ഒരു യൂട്യൂബ് ഇൻഫ്ളുവൻസേഴ്സും ഇതുവരെ ഇത്ര ലൈവ് ആയി പ്രസവ വീഡിയോ പങ്കുവച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ദിയ കൃഷ്ണയുടെ വീഡിയോ ഇത്രയധികം ചർച്ചയായതും. ദിയ കൃഷ്ണയും ദിയ കൃഷ്ണയുടെ പ്രസവവും ആണ് കേരളത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. അറുപത് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. പ്രസവ സമയത്ത് ഭർത്താവ് അശ്വിനും സഹോദരിമാരും അച്ഛനും അമ്മയും എല്ലാം ദിയയ്ക്ക് നൽകുന്ന പിന്തുണയും, അവരുടെ സ്നേഹ സാമിപ്യവുമാണ് പലരെയും ഇമോഷണലാക്കിയത്. വീണ്ടും വീണ്ടും വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു എന്ന് പറഞ്ഞവരെ വീഡിയോയുടെ കമന്റിൽ കാണാം.
സെലിബ്രേറ്റികൾ അടക്കം പലരും ദിയയുടെ ധീരതയെ പ്രശംസിക്കുന്നു.ആ വൈറൽ വീഡിയോയ്ക്ക് ശേഷം ദിയ കൃഷ്ണ ആദ്യമായി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോട്ടോയും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. കുഞ്ഞിനെ കൈയ്യിലെടുത്ത് അശ്വിനും, ചേർന്ന് ദിയയും നിൽക്കുന്ന ആദ്യത്തെ ഫാമിലി ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കുകയാണ് ദിയ. സഹോദരി അഹാന കൃഷ്ണയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫോട്ടോയിൽ ദിയയ്ക്ക് വല്ലാത്ത ഒരു സൗന്ദര്യം തോന്നുന്നു എന്ന് ആരാധകർ പറയുന്നു.ജൂലൈ 5 നാണ് ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടത്, ഓമി എന്ന് വിളിക്കും.
നിയോ എന്നാൽ ശിവ ഭഗവാൻ എന്നാണ് അർത്ഥം, മനോഹരമയവൻ, സമാധാനം കൊണ്ടുവരുന്നവൻ എന്നൊക്കെയുള്ള സംസ്കൃത അർത്ഥവും ഈ പേരിനുണ്ട് എന്നാണ് പറയപ്പെടുന്നത്.ഒരു പ്രസവ വീഡിയോ എന്നതിനപ്പുറം ഒരുപാട് പോസിറ്റീവ് കാര്യങ്ങളാണ് വീഡിയോയെ കുറിച്ച് സംസാരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്യാൻ ദിയയും അശ്വിനും കാണിച്ച ധൈര്യത്തെ പ്രശംസിക്കുന്നതിൽ നിന്നും തുടങ്ങുന്നു അത്. ഒരു സ്ത്രീ പ്രസവിക്കുമ്പോൾ എത്രത്തോളം വേദനകൾ അനുഭവിക്കുന്നു എന്ന് തിരിച്ചറിയാനും, മാതൃത്വത്തെ മനസ്സിലാക്കാനും പലർക്കും സാധിച്ചു എന്നാണ് അത് കഴിഞ്ഞ് ഏറ്റവും അധികം ആളുകൾ സംസാരിക്കുന്നത്.
Find out more: