കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ മുൻകരുതൽ നിർദേശങ്ങൾ മറികടന്ന് ക്ഷേത്രത്തിലെ ഉത്സവത്തിന് ആളുകൂടിയ സംഭവത്തിൽ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഭാരവാഹികളുൾപ്പെടെ ഉള്ള 28 പേരെ പോലീസ് അറസ്റ്റുചെയ്തു.

 

 

 

 

 

 

 

 

 

 

 

 

 

വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആൾക്കൂട്ടമുണ്ടായതിലും ഉത്സവസമിതി ജനറൽ കൺവീനറടക്കം നൂറോളം പേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

മലയിൻകീഴിൽ അറസ്റ്റിലായവരിൽ 13 പേർ ക്ഷേത്രോപദേശകസമിതി ഭാരവാഹികളാണ്. ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചതിന്‌ ദുരന്തനിവാരണ വകുപ്പുകൾപ്രകാരമാണ് ഇവരെ അറസ്റ്റ് ച്യ്തത്. 

 

 

 

 

 

 

 

ഉപദേശകസമിതി ഭാരവാഹികളടക്കം അമ്പതോളം പേർക്കെതിരേയാണ് മലയിൻകീഴ് പോലീസ് കേസെടുത്തിട്ടുള്ളത്.

 

 

 

 

 

 

 

അറസ്റ്റുചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരോട് ജില്ലാ കളക്ടറുടെ മുന്നിൽ ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്.

 

 

 

 

 

 

മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആറാട്ടിനാണ് ആനയെഴുന്നള്ളിപ്പിനൊപ്പം നിരവധിപേർ തടിച്ചുകൂടിയത്. 

మరింత సమాచారం తెలుసుకోండి: