അമേഠി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്.! ഇനി വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠി മണ്ഡലത്തിൽ നിന്നും വീണ്ടും മത്സരിക്കുമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി രംഗത്തുവന്നിരുന്നു. പ്രിയങ്കാ ഗാന്ധി അവർ ആഗ്രഹിക്കുന്നിടത്ത് മത്സരിക്കുമെന്നും അജയ് റായ് പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. വയനാട്ടിൽ നിന്നുള്ള എംപിയാണ് രാഹുൽ ഗാന്ധി. മുൻ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയെ 55,120 വോട്ടുകൾക്കാണ് സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. പ്രിയങ്കാ ഗാന്ധിക്ക് പ്രധാനമന്ത്രി മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കണമെങ്കിൽ, അവരുടെ വിജയം ഉറപ്പാക്കാൻ എല്ലാ പ്രവർത്തകരും സജ്ജീവമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 





   ഉത്തർപ്രദേശിലെ ഏത് മണ്ഡലത്തിൽ നിന്നും മത്സരിച്ചാലും പ്രിയങ്കയ്ക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് എഐസിസിയുടെ പ്രതികരണം. ഉത്തർപ്രദേശിലെ പാർട്ടി അധ്യക്ഷന്റെ ആഗ്രഹമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.കിലോയ്ക്ക് 13 രൂപ നിരക്കിൽ പഞ്ചസാര ലഭ്യമാക്കുമെന്ന വാഗ്ദാനത്തെക്കുറിച്ച് സ്മൃതി ഇറാനി വിശദീകരിക്കണമെന്നും അജയ് റായ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് സ്മൃതി ഇറാനി പൊതുജനങ്ങളോട് പറയണമെന്നും അജയ് റായ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി പരാജയപ്പെടുന്നത് വരെ കോൺഗ്രസിന്റെ അഭിമാന മണ്ഡലമായിരുന്നു അമേഠി. 




  1967-ലെ മണ്ഡലം ആദ്യമായി തെരഞ്ഞെടുപ്പിന് പോയത് മുതൽ - 1977- ലെയും 1998-ലെയും തെരഞ്ഞെടുപ്പുകൾ ഒഴികെ അമേഠി സീറ്റ് കോൺഗ്രസ് കൈവശപ്പെടുത്തിയ ഗാന്ധി കോട്ടയായി കണക്കാക്കപ്പെട്ടിരുന്നു. മുൻപ് രാഹുലിന്റെ പിതൃസഹോദരൻ സഞ്ജയ് ഗാന്ധിയും (1980-81) പിതാവ് രാജീവ് ഗാന്ധിയും (1981-1991) അമേഠി കൈവശപ്പെടുത്തിയിരുന്നു. പിന്നീട്, രാഹുലിന്റെ അമ്മ സോണിയാഗാന്ധിയും 1999-2004 വരെ സീറ്റിനെ പ്രതിനിധീകരിച്ചു. പിന്നീട്, 2004 മുതൽ 2019 വരെ തോൽക്കുന്നത് വരെ രാഹുൽ ഈ സീറ്റിൽ തുടർന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. വയനാട്ടിൽ നിന്നുള്ള എംപിയാണ് രാഹുൽ ഗാന്ധി. മുൻ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയെ 55,120 വോട്ടുകൾക്കാണ് സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്.




വയനാട്ടിൽ നിന്നുള്ള എംപിയാണ് രാഹുൽ ഗാന്ധി. മുൻ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയെ 55,120 വോട്ടുകൾക്കാണ് സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. പ്രിയങ്കാ ഗാന്ധിക്ക് പ്രധാനമന്ത്രി മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കണമെങ്കിൽ, അവരുടെ വിജയം ഉറപ്പാക്കാൻ എല്ലാ പ്രവർത്തകരും സജ്ജീവമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ഏത് മണ്ഡലത്തിൽ നിന്നും മത്സരിച്ചാലും പ്രിയങ്കയ്ക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് എഐസിസിയുടെ പ്രതികരണം. ഉത്തർപ്രദേശിലെ പാർട്ടി അധ്യക്ഷന്റെ ആഗ്രഹമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.കിലോയ്ക്ക് 13 രൂപ നിരക്കിൽ പഞ്ചസാര ലഭ്യമാക്കുമെന്ന വാഗ്ദാനത്തെക്കുറിച്ച് സ്മൃതി ഇറാനി വിശദീകരിക്കണമെന്നും അജയ് റായ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് സ്മൃതി ഇറാനി പൊതുജനങ്ങളോട് പറയണമെന്നും അജയ് റായ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി പരാജയപ്പെടുന്നത് വരെ കോൺഗ്രസിന്റെ അഭിമാന മണ്ഡലമായിരുന്നു അമേഠി.

Find out more: