കാഫിർ സ്ക്രീൻഷോട്ടിൽ കെകെ ലതികയെ തള്ളി ശൈലജ ടീച്ചർ! കാഫിർ സ്ക്രീൻഷോട്ട് കെകെ ലതിക ഷെയർ ചെയ്തത് തെറ്റാണെന്ന് ശൈലജ പറഞ്ഞു. സ്ക്രീൻഷോട്ട് എന്തിന് ഷെയർ ചെയ്തുവെന്ന് ചോദിച്ചപ്പോൾ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടിയെന്നും കെകെ ശൈലജ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ വടകരയിലുണ്ടായ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സിപിഎം നേതാവ് കെകെ ലതികയെ തള്ളി കെകെ ശൈലജ എംഎൽഎ.  കാഫിർ പ്രചരണം സിപിഎമ്മിൻറെ ഭീകര പ്രവർത്തനമെന്ന വിഡി സതീശൻറെ ആരോപണത്തിനും കെകെ ശൈലജ മറുപടി നൽകി അങ്ങനെയെങ്കിൽ കാന്തപുരത്തിൻറെ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകര പ്രവർത്തനമാണെന്നും കെകെ ശൈലജ പറഞ്ഞു. വടകരയിൽ സിപിഎം നടത്തിയത് തീവ്രവാദത്തിന് സമാനമായ വിദ്വേഷ പ്രചരണമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിൻറെ വിമർശനം.





പ്രതീക്ഷിച്ചിരുന്ന റിപ്പോർട്ടാണ് വിവാദമായ 'കാഫിർ' പ്രയോഗവുമായി ബന്ധപ്പെട്ട് കേരള പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചതെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിഡി സതീശൻറെ വിമർശനങ്ങൾ. റെഡ് എൻകൗണ്ടർ, പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കൾ, മുൻ എംഎൽഎ കെകെ ലതികയുടെ ഫേസ്ബുക്ക് പോസ്റ്റും ഉൾപ്പെടെ അഞ്ച് സിപിഎം സൈബർ പേജുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലുമാണ് ഇത് പ്രചരിച്ചതെന്നാണ് പോലീസ് നൽകിയ റിപ്പോർട്ടിലുള്ളത്. കാഫിർ പോസ്റ്റ് നിർമിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും വടകരയിലെ ഇടതുസ്ഥാനാർഥി കൂടിയായിരുന്ന ശൈലജ ടീച്ചർ പറഞ്ഞു. യഥാർഥ ഇടത് ചിന്താഗതിക്കാർ ഇത് ചെയ്യില്ല. കണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്.





 കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. കാന്തപുരത്തിൻറെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചരണവും അന്വേഷിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. ഭീകര പ്രവർത്തനത്തിന് സമാനമായ വിദ്വേഷ പ്രചരണമാണ് സിപിഎം നടത്തിയത്. വിദ്വേഷ പ്രചരണത്തിൽ ഗവേഷണം നടത്തുന്ന ബിജെപി പോലും സിപിഎമ്മിന് മുന്നിൽ നാണിച്ച് തല താഴ്ത്തി നിൽക്കേണ്ട സ്ഥിതിയിലാണ്. സംസ്ഥാനം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടിക്ക് യോജിച്ച പ്രവർത്തിയാണോ ഇതെന്ന് സിപിഎം പരിശോധിക്കണം. വ്യാജ സന്ദേശം ആരാണ് ഉണ്ടാക്കിയതെന്ന് പോലീസിന് അറിയാം. പക്ഷേ അവർക്ക് ഭയമാണ്. ഈ ഗൂഡാലോചന അന്വേഷിച്ചാൽസിപിഎമ്മിലെ ഉന്നതരായ നേതാക്കൾ കുടുങ്ങും. 




ഞങ്ങൾ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇതിന് അവസാനം കാണുന്നതു വരെ നിയമപരമായി പോരാടുമെന്നും വിഡ സതീശൻ പറഞ്ഞു. കോൺഗ്രസിൻറെയും ലീഗിൻറെയും തലയിൽ ചാരി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ സിപിഎം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാൻ ഏത് ഹീനമായ മാർഗവും അവലംബിക്കുമെന്നാണ് സിപിഎം തെളിയിച്ചിരിക്കുന്നത്. ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചതെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.

Find out more: