
ശനിയാഴ്ചവരെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഇടുക്കി, മലപ്പുറം കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ജാഗ്രതാ നിർദേശമായ യെല്ലോ അലർട്ട് പ്രഖ്യപിച്ചു.
വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 23-ന് മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
24-ന് ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പുനൽകി. മുമ്പുണ്ടായ മിന്നൽ പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ജാഗ്രതാ നിർദ്ദേശം.