ഇപ്പോഴും ആ സൗഹൃദം തുടരുന്നുണ്ടെന്ന് സുജ കാർത്തിക! ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമാജീവിതത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള ക്യു എൻഎ വിശേഷങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കാവ്യ മാധവനുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും താരം മറുപടി നൽകിയിരുന്നു. 2001 ലെ അമ്മയുടെ യോഗത്തിനിടയിൽ വെച്ചായിരുന്നു ആദ്യമായി കാവ്യ മാധവനെ കണ്ടത്. കാവ്യയുടേയും ദിലീപിന്റേയും മകളായ മഹാലക്ഷ്മിയെ കണ്ടിരുന്നോയെന്ന് ചോദിച്ചപ്പോൾ ഒരുമിച്ചുള്ള ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്.അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട് സുജ കാർത്തിക.
സിനിമയിലെ ബെസ്റ്റ് ഫ്രണ്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ കാവ്യ മാധവന്റെ പേരായിരുന്നു സുജ പറഞ്ഞത്. പിഎച്ച്ഡി വലിയൊരു ചാലഞ്ചായിരുന്നു. ഇപ്പോൾ കുടുംബസമേതം ഹോങ്കോംഗിലാണ്. അടുത്തിടെയാണ് ഇങ്ങോട്ടേക്ക് മാറിയത്. കൂടെ അഭിനയിച്ചവരിൽ ഏറെയിഷ്ടം മോഹൻലാലിനോടാണ്. നാദിയ കൊല്ലപ്പെട്ട രാത്രിയാണ് ഒടുവിലായി അഭിനയിച്ച സിനിമ. മലയാളി മാമന് വണക്കമായിരുന്നു ആദ്യ സിനിമ. മീനുവെന്നാണ് കാവ്യയെ സുജ വിളിക്കുന്നത്്. സത്യവും കഠിനാധ്വാനവും സ്‌നേഹനും എന്നും വിജയിച്ചിട്ടേയുള്ളൂയെന്നായിരുന്നു സുജയുടെ മറുപടി. സിനിമയിൽ സജീവമല്ലെങ്കിലും കാവ്യ മാധവനുമായുള്ള സൗഹൃദം ഇപ്പോഴും അതേ പോലെ തുടരുന്നുണ്ട്.
പ്രതിസന്ധി ഘട്ടത്തിൽ കാവ്യയ്‌ക്കൊപ്പം നിന്ന നല്ല കൂട്ടുകാരി കൂടിയാണ് സുജ കാർത്തിക. അതേക്കുറിച്ചും ആരാധകർ പറഞ്ഞിരുന്നു. മുൻപ് ഇതുപോലെ തന്നെ ഒരു പോസ്റ്റും സുജയുടേതായി വൈറലായി മാറിയിരുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു സുജ കാർത്തിക കാവ്യ മാധവനെക്കുറിച്ച് വാചാലയായത്. ദിലീപ് ഏട്ടനെപ്പോലെയാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും താരം പറയുന്നു. കാവ്യ മാധവനും ദിലീപും നായികാ നായകൻമാരായെത്തിയ റൺവേയിൽ ദിലീപിന്റെ സഹോദരിയെ അവതരിപ്പിച്ചത് സുജ കാർത്തികയായിരുന്നു.
ജോഷി സംവിധാനം ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇടക്കാലത്ത് പ്രചരിച്ചിരുന്നു. വാളയാർ പരമശിവം വീണ്ടുമെത്തുമ്പോൾ ആ ചിത്രത്തിൽ താനും അഭിനയിക്കുന്നുണ്ടോയെന്ന് കുറേ പേർ ചോദിച്ചിരുന്നുവെന്നും സുജ കാർത്തിക പറയുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവ് ഇതുവരെ പ്ലാൻ ചെയ്തിട്ടില്ലെന്നുള്ള മറുപടിയായിരുന്നു താരം ആരാധകർക്ക് നൽകിയത്.
Find out more: