ലാലേട്ടന്റെ കൂടെ നിൽക്കുമ്പോൾ ഇപ്പോഴും നെഞ്ചിടിക്കും; മഞ്ജു വാര്യർ! ആറാം തമ്പുരാനിലെ ഓരോ ഡയലോഗും മലയാളികൾക്ക് മനപ്പാഠമാണ്. മോഹൻലാലും മഞ്ജു വാര്യരും മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു അത്. ഇവരുടെ സ്‌ക്രീൻകെമിസ്ട്രി തുടക്കം മുതലേ തന്നെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. മോഹൻലാലിന്റെ നായികയായി മഞ്ജു എത്തുന്നു എന്നറിയുമ്പോൾ മുതലേ തന്നെ ആരാധകരും ആവേശത്തിലാവാറുണ്ട്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ അന്ന് തോന്നിയ അതേ പേടിയും നെഞ്ചിടിപ്പും ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് മഞ്ജു പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരുകോടി പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. 





  ഓണം സ്‌പെഷൽ എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മഞ്ജു വാര്യരോട് ശ്രീകണ്ഠൻ നായർ മോഹൻലാലിനെക്കുറിച്ച് ചോദിച്ചത്. ആദ്യമായിട്ട് ലാലേട്ടനൊപ്പം അഭിനയിച്ച അതേ പേടി ഇപ്പോഴുമുണ്ട്. ഇപ്പോൾ ലാലേട്ടനൊപ്പം ഒരു ഷോട്ടിൽ നിൽക്കുമ്പോഴും ഉള്ളിലെനിക്ക് ആ പേടിയുണ്ട്. ഓരോ സിനിമ ചെയ്യുമ്പോഴും ഓരോ ഷൂട്ട് ചെയ്യുമ്പോഴും നെഞ്ചിടിപ്പാണ്. കുട്ടിക്കാലം മുതലേ പറഞ്ഞ് കേൾക്കുന്ന കണ്ട് പരിചയിച്ച മോഹൻലാലിനെ ആദ്യമായി നേരിൽ കണ്ടത് എവിടെ വെച്ചാണെന്നും ശ്രീകണ്ഠൻ നായർ മഞ്ജുവിനോട് ചോദിക്കുന്നുണ്ട്. ഒന്നിച്ച് അഭിനയിക്കുമ്പോൾ സഹതാരത്തെയും കൂളാക്കി അഭിനയിക്കുന്ന ആളാണ് അദ്ദേഹം. അത്രയും നേരം ചിരിച്ച് തമാശ പറഞ്ഞിരുന്ന ആൾ പെട്ടെന്ന് ക്യാരക്ടറായി മാറുന്നത് കണ്ട് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. 





  മോഹൻലാലിന്റെ പിന്തുണയെക്കുറിച്ചും ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞതിനെക്കുറിച്ചുമെല്ലാം നിരവധി തവണ മഞ്ജു വാര്യർ വാചാലയായിട്ടുണ്ട്.  മോഹൻലാലും മഞ്ജു വാര്യരും മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു അത്. ഇവരുടെ സ്‌ക്രീൻകെമിസ്ട്രി തുടക്കം മുതലേ തന്നെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. മോഹൻലാലിന്റെ നായികയായി മഞ്ജു എത്തുന്നു എന്നറിയുമ്പോൾ മുതലേ തന്നെ ആരാധകരും ആവേശത്തിലാവാറുണ്ട്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ അന്ന് തോന്നിയ അതേ പേടിയും നെഞ്ചിടിപ്പും ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് മഞ്ജു പറയുന്നത്.



 സ്‌ക്രീൻകെമിസ്ട്രി തുടക്കം മുതലേ തന്നെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. മോഹൻലാലിന്റെ നായികയായി മഞ്ജു എത്തുന്നു എന്നറിയുമ്പോൾ മുതലേ തന്നെ ആരാധകരും ആവേശത്തിലാവാറുണ്ട്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ അന്ന് തോന്നിയ അതേ പേടിയും നെഞ്ചിടിപ്പും ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് മഞ്ജു പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരുകോടി പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Find out more: