ചെമ്പൂര്: കൃഷിയേയും പ്രകൃതിയിലെ സഹജീവികളെയും സ്നേഹിച്ചു സംരക്ഷിക്കുന്ന ഒരു പുതു തലമുറയ്ക്കായി ഗവ:എൽപിഎസ് ചെമ്പൂരിൽ 

"കുട്ടിക്കൊരു കുഞ്ഞാട്" പദ്ധതിക്ക് തുടക്കമായി. ഒന്നാം ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ആട്ടിൻകുട്ടിയെ സമ്മാനിക്കുന്ന പദ്ദതിയാണിത്. ആദ്യ കുഞ്ഞാടിനെ ഏറ്റു വാങ്ങിയത് ഒന്നാം ക്ലാസ് വിദ്യാർഥിയായ നിരഞ്ജനയാണ്.

  ഊരുപൊയ്കയിൽ പ്രവർത്തിക്കുന്ന മോഡൽ ബ്രഡ് കമ്പനിയും,സ്കൂൾ പിടിഎയും ചേർന്നാണ് ആട്ടിൻകുട്ടിയെ സ്കൂളിനായി സ്പോൺസർ ചെയ്തത് . ലോക മൃഗക്ഷേമ ദിനമായ ഒക്ടോബർ നാലിനാണ് ഇത്തരമൊരു വേറിട്ട പ്രവർത്തിക്കു തുടക്കം കുറിച്ചത്.

   പ്രഥമാധ്യാപിക ശ്രീമതി ഗീതാകുമാരിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. വളർത്തു ജീവികളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് അദ്ധ്യാപിക തന്റെ വാക്കുകളിലൂടെ വ്യക്തമാക്കി. കൃഷി ഭവൻ ഉദ്യോഗസ്ഥനായ ശ്രീ മണികണ്ഠൻ ,ശ്രീമതി മോളി ,മറ്റു അധ്യാപകർ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു. 

Find out more: