പതഞ്ജലി ചെയര്‍മാനും യോഗ ഗുരു രാംദേവിന്റെ ഉറ്റ അനുയായിയുമായ ആചാര്യ ബാല്‍കൃഷ്ണയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡില്‍ ഋഷികേശിലുള്ള എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോൾ.
നെഞ്ചുവേദനയും തലകറക്കത്തേയും തുടര്‍ന്ന് ഹരിദ്വാറിലെ ആശുപത്രിയിലാണ് ആചാര്യ ബാല്‍കൃഷ്ണയെ ആദ്യം എത്തിച്ചത്. തുടര്‍ന്ന് ഇവിടെ നിന്ന് ഋഷികേശിലെ എയിംസ്( ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്)ലേക്ക് അദേഹശത്ത മാറ്റുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ അദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് എയിംസ് വൃത്തങ്ങള്‍ വ്യക്തമാക്കി.എന്നാൽ നില ഗുരുതരം ആണെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്.
click and follow Indiaherald WhatsApp channel