
ഈ ഡിമാൻഡ് കണക്കിലെടുത്താണ് വീഡിയോ/ഓഡിയോ കോളുകളിൽ എട്ട് പേരെ വരെ ചേര്‍ക്കാന്‍ സാധിക്കുന്ന പുതിയ അപ്‌ഡേറ്റ് ഇപ്പോള്‍ iOS, ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ക്കായി വാട്സാപ്പ് ലഭ്യമാക്കിയത്.പേഴ്‌സണല്‍ ചാറ്റില്‍ നിന്നും ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനാവും. ഇതിനായി നിങ്ങള്‍ വീഡിയോ കോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റിന്റെ ചാറ്റ് ഓപ്പണ്‍ ചെയ്ത് വീഡിയോ കോള്‍ ബട്ടനില്‍ ടാപ്പ് ചെയ്യുക. ‘ആഡ് പാർട്ടിസിപ്പന്റ്സ്’ എന്ന ഐക്കണില്‍ ടാപ്പ് ചെയ്യുക. ഗ്രൂപ്പ് കോളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റുകള്‍ നിങ്ങളുടെ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കാം.ഗ്രൂപ്പ് കോളിലേക്ക് ആഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുക്കുക.
എട്ട് പേരെ മാത്രമേ തിരഞ്ഞെടുക്കാനാവൂ. അതിനുശേഷം വീഡിയോ കോളില്‍ ടാപ്പ് ചെയ്യുക.ഒപ്പം വാട്സാപ്പ് ഗ്രൂപ്പ് കോളിൽ എങ്ങനെ എട്ട് പേരെ ചേർക്കാം? നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലുള്ള എല്ലാവരും വാട്സാപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ആണ് ഉപയോഗിക്കുന്നത് എന്നുറപ്പ് വരുത്തുക. ശേഷം കോള്‍സ് ടാബ് ഓപ്പണ്‍ ചെയ്യുക. കൂടാതെ ഒരു പേഴ്‌സണല്‍ ഗ്രൂപ്പിലെ ആളുകളുമായി ഒറ്റ ക്ലിക്കില്‍ വീഡിയോ കോള്‍ ചെയ്യാനും എളുപ്പവഴിയുണ്ട്. ഇതിനായി വീഡിയോ കോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുക. ശേഷം ഗ്രൂപ്പ് കോളില്‍ ടാപ്പ് ചെയ്യുക. ആക്ടീവ് കോളില്‍ എട്ട് ആളുകളെ വരെ ആഡ് ചെയ്യുക.
ഒരു ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്തുകൊണ്ടിരിക്കെ നിങ്ങള്‍ക്ക് കോളില്‍ നിന്ന് ഒരു കോണ്‍ടാക്റ്റിനെ റിമൂവ് ചെയ്യാൻ കഴിയില്ല. നിങ്ങളുടെ വാട്സാപ്പിൽ അപ്‌ഡേറ്റ് ചെയ്തിട്ടും ഈ പുതിയ ഫീച്ചർ ലഭിക്കുന്നില്ലെങ്കിൽ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്തതിന് ശേഷം വാട്സാപ്പ് റീ-ഇൻസ്റ്റാൾ ചെയ്തു നോക്കണം. വാട്സാപ്പ് ഗ്രൂപ്പുകളിൽ എട്ടിൽ കൂടുതൽ അംഗങ്ങൾ ഉണ്ടെങ്കിൽ ഗ്രൂപ്പിന്റെ പേരിനു സമീപമുള്ള കോൾ ഐക്കൺ ക്ലിക്ക് ചെയ്ത് ഗ്രൂപ്പ് കോളുകൾ ആരംഭിക്കാം.