സേതുരാമയ്യരും കൂട്ടരും; റിലീസ് തീയ്യതി പുറത്ത് വിട്ട് അണിയറപ്രവർത്തകർ! മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. മെയ് ഒന്നിന് ചിത്രം പ്രേക്ഷകരിലേക്കെത്തും. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി സേതുരാമയ്യർ സിബിഐ ആയെത്തുന്ന ചിത്രം ഗംഭീരമാകുമെന്ന് തന്നെയാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന ടീസറുകളും പോസ്റ്ററുകളും വ്യക്തമാക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കുറ്റാന്വേഷണ പരമ്പരകളാണ് സിബിഐ സീരിസുകൾ. മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ് ബ്രെയ്ൻ. ഇപ്പോഴിത ഈ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.
നടി ആശ ശരത്താണ് ചിത്രത്തിൽ നായികയായെത്തുന്നത്. മുകേഷ്, സായ്കുമാർ, രൺജി പണിക്കർ, സൗബിൻ ഷാഹിർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു തന്നെയാണ് അഞ്ചാം തവണയും സിബിഐ സീരിസ് പുറത്തിറക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് തിരികെയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. സേതുരാമയ്യറായി മമ്മൂട്ടി വീണ്ടും സ്ക്രീനിലെത്തുമ്പോൾ പല മാറ്റങ്ങളും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കിയിരിക്കുന്നത്.
1988 ലാണ് സിബിഐ സീരിസിന്റെ ആദ്യ പതിപ്പായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. സിബിഐ സീരിസി'ന്റെ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകരും സിബിഐ ആരാധകരും. ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകൾ ഇരുകൈയ്യും നീട്ടിയാണ് സിനിമ പ്രേമികൾ ഏറ്റെടുക്കുന്നതും. മമ്മൂട്ടി അവതരിപ്പിച്ച സേതു രാമയ്യർ എന്ന കഥാപാത്രമാണിപ്പോൾ സിനിമ ഗ്രൂപ്പുകളിലും പേജുകളിലുമൊക്കെ നിറഞ്ഞു നിൽക്കുന്നത്. 1988 ൽ പുറത്തിറങ്ങിയ 'ഒരു സിബിഐ ഡയറിക്കുറിപ്പി'ലെ മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം സിബിഐ സീരിസിന്റെ പുതിയ ചിത്രവും ചേർത്തു വച്ചുകൊണ്ടുള്ള കൊളാഷുകളാണിപ്പോൾ ട്രെൻഡാകുന്നത്.
'സിബിഐ' ഒന്നാം ഭാഗം ഇറങ്ങുമ്പോൾ കുട്ടികളായിരുന്നവർ ഇപ്പോൾ മധ്യവയസ്കരായെങ്കിലും മമ്മൂട്ടിക്ക് മാത്രം ഒരു മാറ്റവുമില്ലെന്ന് പറയുകയാണ് പലരും. അക്കൂട്ടത്തിൽ ബാലതാരമായെത്തിയ ജോമോൻ ജോഷി പങ്കുവച്ച പോസ്റ്റും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുക്കഴിഞ്ഞു. 'ഒരു സിബിഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങുമ്പോൾ കൈക്കുഞ്ഞായിരുന്നു ജോമോൻ. 34 വർഷമായിട്ടും മമ്മൂട്ടി അന്നും ഇന്നും ഒരുപോലെ തന്നെയുണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ് ജോമോൻ്റെ പോസ്റ്റ്. 1988 ലെ ചിത്രവും 2022 ലെ ചിത്രവും ജോമോൻ പങ്കുവച്ചിട്ടുണ്ട്. "1988 ഒരു സിബിഐ ഡയറിക്കുറിപ്പ്. അന്നും - ഇന്നും. എന്തൊരു മനുഷ്യൻ. സിബിഐ 5 നായി കാത്തിരിക്കുന്നു"- എന്നാണ് ജോമോൻ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
Find out more: