ആർത്തവം അത് അശുദ്ധിയാണോ? അങ്ങനെയാണെങ്കിൽ,ആ ആർത്തവ അശുദ്ധിയുടെ അടിസ്ഥാനത്തിൽ, ഗുജറാത്തിലെ വനിതാ കോളേജിൽ  68 പെൺകുട്ടികൾക്കാണ്  അപമാനകരമായ അനുഭവം ഉണ്ടായത്.കോളേജ് ഹോസ്റ്റലിലെ 68 പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതായി ആരോപണം.

 

 

 

   ഭുജ് പട്ടണത്തിലെ ശ്രീ സഹ്‍ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഈ സംഭവം നടന്നത്‌.  ഹോസ്റ്റല്‍ റെക്റ്ററുടെ പരാതി പ്രകാരമാണ് പെണ്‍കുട്ടികളെ അപമാനിച്ചത്. ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ ഹോസ്റ്റലിലെ അടുക്കളയിലും തൊട്ടടുത്തുള്ള ക്ഷേത്ര പരിസരത്തും കടന്നു എന്നാണ് ആരോപണം.

 

 

 

   മാത്രമല്ല ആര്‍ത്തവ സമയത്ത് മറ്റു പെണ്‍കുട്ടികളുമായി ഇടപഴകുന്നതിനും ഇവിടെ വിലക്കുണ്ടായിരുന്നു.ആര്‍ത്തവമില്ലെന്ന് ഉറപ്പുവരുത്താന്‍ പെണ്‍കുട്ടികളെ വരിയായി ഹോസ്റ്റല്‍ റസ്റ്റ്‍റൂമിലേക്ക് നടത്തിയശേഷം അടിവസ്ത്രം അഴിച്ചു പരിശോധിക്കുകയായിരുന്നു.മറ്റൊരു കാര്യം പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു അപഹാസം എന്ന് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.

 

 

 

   2012ല്‍2ആണ് കോളേജ് സ്ഥാപിച്ചത്.  സ്വാമിനാരായണ്‍ മന്ദിര്‍ എന്ന സ്ഥാപനമാണ് കോളേജ് നടത്തുന്നത്.1500 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ആദ്യമായല്ല ഇതേ വിഷയത്തില്‍ അപമാനം നേരിടുന്നതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ഹിന്ദു ആചാരങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന സ്ഥാപനമാണ് കോളേജെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

 

 

 

   എന്നാൽ  ഇത് പിന്തുടര്‍ന്നാലും അപമാനം നേരിടണം. കോളേജിന് സ്വന്തമായി ഹോസ്റ്റല്‍ കെട്ടിടമില്ലെന്നും സ്കൂള്‍ ഹോസ്റ്റല്‍, ഹോസ്റ്റലായി  ഉപയോഗിക്കുകയാണെന്നും, വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.

 

 

 

   നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ ഇത് മതവിഷയമാണെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറയുന്നു. ഒട്ടേറെ അന്ധവിശ്വാസങ്ങളും തെറ്റായ ധാരണകളും ഇന്നും ആര്‍ത്തവത്തെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. എന്നാൽ സംഭവത്തില്‍ പൊലീസിന് ഇതുവരെ  പരാതി ലഭിച്ചിട്ടില്ല.

మరింత సమాచారం తెలుసుకోండి: