കൊറോണ കാലത്ത് നിരവധി മാർഗ്ഗങ്ങളാണ് തടസ്സപ്പെട്ടിരിക്കുന്നത്. അതിൽ ഒന്നാണ് ഗർഭ നിരോധന മാർഗ്ഗം. അതായത് കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം ഗർഭധാരണം തടയാനാകാതെ സ്ത്രീകൾ. ഇത്തരത്തിൽ ആസൂത്രിതമല്ലാത്ത 900,000 കേസുകൾ ലോകത്താകമാനം ഉണ്ടാകുമെന്നാണ് 'മാരി സ്റ്റോപ്സ് ഇന്റർനാഷ്ണ'ലിന്റെ പഠനം വ്യക്തമാക്കുന്നത്. 15 ലക്ഷം സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രങ്ങളും 3000 ത്തിൽ അധികം മാതൃമരണങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



  ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കേസുകൾ വർദ്ധിക്കാനാണ് സാധ്യതയെന്നും പഠനത്തിൽ പറയുന്നു. ഇത് ശരിവെക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ സർവ്വേയിൽ വ്യക്തമാകുന്നത്. എന്നാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇത് മൂലം മനസിലാക്കാൻ സാധിച്ചത്.  "കെനിയയിൽ പെൺകുട്ടികളിൽ ഗ‍ര്‍ഭധാരണം വര്‍ദ്ധിച്ചിട്ടുണ്ട്. നെയ്റോബിയിലെ കിബരെ ചേരിയിലെ പെൺകുട്ടികൾ സ്വയം ഗ‍ര്‍ഭഛിദ്രം നടത്താൻ ശ്രമിച്ചത് ജീവൻ അപകടത്തിലാക്കി. ഗ്ലാസ് കഷ്ണങ്ങൾ, പേന, വടി എന്നിവ ഉപയോഗിച്ചായിരുന്നു ശ്രമം"- വുമൺ പ്രൊമോഷൻ സെന്ററിലെ ഡയാന കിഹിമ പറഞ്ഞു. ഇതേത്തുടർന്ന് രണ്ട് പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും അവർ വ്യക്തമാക്കി.



  മെയ് മുതൽ ജുലൈ ആദ്യം വരെ നടത്തിയ സർവ്വേയിൽ 103 രാജ്യങ്ങളിൽ കുടുംബാസൂത്രണവും ഗർഭനിരോധന മാർഗ്ഗങ്ങളും തടസ്സപ്പെട്ടതായി കണ്ടെത്തി. ലോക്ക് ഡൗൺ, യാത്രാ നിയന്ത്രണം, കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ആരോഗ്യ മേഖല നൽകിയ ശ്രദ്ധയും ഗർഭനിരോധന മാർഗ്ഗങ്ങൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അന്യമാക്കി.  " 16 ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും ബന്ധിപ്പിക്കുന്ന സംഘടനയുടെ വക്താവായ ഡയാന മൊറേക്ക പറഞ്ഞു. കോംഗോ, സാംമ്പിയ, കമെറൂൺ എന്നിവിടങ്ങളിൽ നിന്നായി സഹായം തേടിയുള്ള 20,000 ഫോൺവിളികളാണ് തങ്ങളുടെ സംഘടനയ്ക്ക് ലഭിച്ചിട്ടുള്ളതെന്നും അവർ വ്യക്തമാക്കി.




  കുടുംബാസൂത്രണത്തിന്റെ കാര്യത്തിൽ നാം അനേകം വർഷങ്ങൾക്കു പിന്നോട്ടുപോയെന്നും അവർ പറഞ്ഞു. പശ്ചിമാഫ്രിക്കയിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം പരാജയമാണ്- 'ഇന്റർനാഷ്ണൽ പ്ലാൻഡ് പേരന്റ്ഹുഡ് ഫെഡറേഷൻ' പറയുന്നു. "യുദ്ധം നിലവിൽക്കുന്ന രാജ്യങ്ങളിൽ മാത്രമാണ് ഞാൻ ഇത്തരമൊരു സാഹചര്യം കണ്ടിട്ടുള്ളത്.




 മാത്രമല്ല പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നൽകണമെന്ന് റൊമേനിയൻ സ‍ര്‍ക്കാരിനുമേൽ എൻജിഒകൾ സമ്മ‍ര്‍ദ്ദം ചെലുത്തിയിട്ടും ചില ആശുപത്രികൾ ഇപ്പോഴും ഗ‍ര്‍ഭഛിദ്രം നടത്തുന്നില്ലെന്ന് ഐപിപിഎഫ് നെറ്റ്വ‍ര്‍ക്ക് പ്രതിനിധി ഡാനിയേല ഡ്രാഗിസി പറഞ്ഞു.  ചില രാജ്യങ്ങൾ ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ സേവനങ്ങൾ ലോക്ക് ഡൗൺ കാലത്ത് അവശ്യ സേവനമായി പരിഗണിച്ചിട്ടില്ല. സ്ത്രീകളേയും പെൺകുട്ടികളേയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

Find out more: