തന്റെ ചെറുപ്രായത്തിൽ സിനിമയെന്ന മോഹവുമായി ഇറങ്ങിത്തിരിച്ച യുവാവാണ് ഷമീം അഭിനയമായിരുന്നു ഷമീമിന് ആഗ്രഹം എന്നാൽ ഷമീo ഇന്ന്  എത്തി നിൽക്കുന്നതും സിനിമയുടെ ഒരു പ്രധാന മേഖലയിൽ തന്നെ.72  എന്ന സിനിമാ വിതരണ കമ്പനിയുടെ ഉടമയാണ് ഇന്ന് ഷമീം. കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്ത് സുലൈമാൻ ന്റെയും നൂർജഹാൻ ന്റെയും മകനായി ജനിച്ച ഈ 24 കാരൻ ഇതിനിടെ മലയാളത്തിൽ മാത്രം 37 സിനിമകൾ വിതരണം ചെയ്തു. തമിഴ് ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാരയുടെ കൊലയുതിർകാലം ആണ് അടുത്ത ചിത്രം ചിത്രം ഈ മാസം 12 ന് തിയറ്ററുകളിലേക്ക് എത്തിയേക്കും.

ഷമീം ആദ്യസിനിമ വിതരണത്തിന് എത്തിക്കുമ്പോൾ പ്രായം 21 ഒട്ടേറെ സംവിധായകരോട് അഭിനയിക്കാൻ ചാൻസ് ചോദിച്ചു നടന്ന് അദ്ദേഹം മലയാളത്തിന്റെ സ്വന്തം നടൻ കലാഭവൻ മണി അവസാനമായി അഭിനയിച്ച യാത്ര ചോദിക്കാതെ എന്ന ചിത്രം എടുത്തുകൊണ്ട് സിനിമാ വിതരണം എന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു. വരുംകാലം സിനിമയിൽ കൂടുതൽ സജീവമാകാനും 72 എന്ന തന്റ കമ്പനിയെ വളർച്ചയുടെ പടവുകൾ താണ്ടി സിനിമയുടെ നെറുകയിൽ എത്തിക്കുവാനും അഭിനയമെന്ന തന്റെ മോഹം സാക്ഷാത്കരിക്കുവാൻ ഉം ആണ് ഷമീമിന്റെ  ആഗ്രഹം. സംവിിധാന മോഹവുമായി അദ്ദേഹത്തിന്റെ അരികിലേക്ക് എത്തിയ 4 സുഹൃത്തുക്കളും അതിനൊപ്പം ഉണ്ട്. നിലവിൽ ഡിഎംകെയുടെ യൂത്ത് വിംഗ് സംസ്ഥാന ജോയിൻ സെക്രട്ടറി ആണ് ഷമീം തമിഴ് സിനിമയുമായുള്ള ബന്ധം ആണ് ഇതിലേക്ക് നയിച്ചത്. ഒരു സഹോദരിയുണ്ട് ആശാ സുലൈമാൻ

Find out more: