കേരളത്തിലും കർണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ് ലൗ ജിഹാദ് വിവാദം. മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

 

 

 

    മുസ്ലിം പുരുഷനും അമുസ്ലിം സ്ത്രീയും തമ്മിലുള്ള, മതപരിവർത്തനത്തിനു വേണ്ടിയെന്നാരോപിക്കപ്പെടുന്ന, വിവാദപരമായ പ്രണയബന്ധങ്ങളെ സൂചിപ്പിക്കാനാണ് കേരളത്തിലെ മാധ്യമങ്ങൾ 'ലൗ ജിഹാദ്' എന്ന സംജ്ഞ ഉപയോഗിക്കുന്നത്. ഇതിനിടയിൽ കേരളത്തിൽ  ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ സിനഡ് രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കൊച്ചിയില്‍ നടന്ന സിനഡ് ആരോപിച്ചു.

 

 

    പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ധിക്കുകയാണെന്നും, കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നും  സഭ കുറ്റപ്പെടുത്തി. മതപരമായി കാണാതെ ക്രമസമാധാനപ്രശ്നമായി കണ്ട് ഇതിന്മേല്‍ നടപടിയെടുക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു.

 

 

    രാജ്യാന്തര തലത്തിൽ ക്രൈസ്തവർക്കെതിരേ വർധിച്ചുവരുന്ന പീഡനങ്ങളിൽ സിറോ മലബാർ സിനഡ് ആശങ്ക രേഖപ്പെടുത്തി. ക്രിസ്തുമസ് നാളിൽ നൈജീരിയയിൽ നടന്ന ക്രിസ്ത്യൻ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തി.

 

 

   
എന്നാൽ മതരാഷ്ട്രീയത്തിന്റെ പേരിൽ രാജ്യം കത്തുമ്പോൾ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങൾ പറഞ്ഞ് എരിതീയിൽ എണ്ണയൊഴിക്കാതിരിക്കുകയെന്നത് സാമാന്യ  ബുദ്ധിയാണെന്ന് പറഞ്ഞു  ,എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ ’സത്യദീപ’ത്തിന്റെ ഏറ്റവും പുതിയ ലക്കത്തിൽ ’വരികൾക്കിടയിൽ’ എന്ന കോളത്തിൽ ഫാ. കുര്യാക്കോസ് മുണ്ടാടൻ വിമർശനവുമായി എത്തി. ’പൗരത്വ നിയമവും ലൗ ജിഹാദും കൂട്ടിച്ചേർക്കാമോ’ എന്നാണ് തലക്കെട്ടോടു കൂടിയാണ് വിമർശനം രേഖപ്പെടുത്തിയിരിക്കുന്നത്. ’ലൗ ജിഹാദ് എന്നുവെച്ചാൽ മതപരിവർത്തനം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ സ്നേഹിച്ചു വിവാഹം കഴിക്കുന്നതാണ്.

 

 

   വിവിധ കോടതികൾ തള്ളിക്കളഞ്ഞ വിഷയമാണിത്. എത്രയോ ഹിന്ദു, മുസ്‌ലിം പെൺകുട്ടികളും ആൺകുട്ടികളും പ്രേമത്തിന്റെ പേരിൽ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ കണക്ക് ആരെങ്കിലുമെടുത്തിട്ടുണ്ടോയെന്ന് ’വൈദികൻ ചോദിക്കുന്നു. 
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കേരള കത്തോലിക്കാ സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായ നിലപാടോ ഇല്ലെന്നും കുറ്റപ്പെടുത്തലുണ്ട്.

 

 

   അപകടകരമായ പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെയും ബഹുസ്വരതയെയും ബാധിക്കുമെന്നതിനാൽ ഇവിടത്തെ രാഷ്ട്രീയപാർട്ടികളും മത ജാതികളും കൃത്യമായ നിലപാടെടുത്തു. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമായിരുന്നോ?

 

 

 

    തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യവും ലത്തീൻ സഭയും നിയമത്തെ ശക്തമായി എതിർത്തപ്പോൾ കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ കൂടിയ സിറോ മലബാർ മെത്രാൻ സിനഡ്, കേന്ദ്ര സർക്കാരിനുള്ള ഒരു ഉപദേശത്തിൽ ചുരുക്കിയെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

 

 

  കെ.സി.ബി.സി. യുടെ ആസ്ഥാനമായ പി.ഒ.സി.യുടെ ഡയറക്ടർ നിയമത്തെ അനുകൂലിച്ച് ആർ.എസ്.എസ്. പത്രത്തിൽ ലേഖനമെഴുതുകയും ചെയ്തു. സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായ നിലപാടോ ഇല്ലെന്ന് സാരം എന്നും വൈദികൻ ആരോപിക്കുന്നു.

మరింత సమాచారం తెలుసుకోండి: