ഗർഭിണികൾ രാത്രി പുറത്തിറങ്ങിയാൽ!അമ്മയുടേയും വയറ്റിൽ കിടക്കുന്ന പൊന്നോമനയുടേയും ആരോഗ്യം കണക്കാക്കിയാണ് പ്രധാനമായും ഇതെല്ലാം. കഴിയ്ക്കുന്ന ഭക്ഷണവും കിടക്കുന്ന രീതിയുമെല്ലാം പ്രധാനമാകുന്നത് ഇതു കൊണ്ടു തന്നെയാണ്. പണ്ടു കാലത്ത് ഗർഭിണികൾക്ക് വിലക്കുകൾ കൂടുതലായിരുന്നു. ഇതിൽ ചിലതെങ്കിലും നാം അന്ധവിശ്വാസമെന്ന ഗണത്തിൽ ഇന്ന് പെടുത്താറുമുണ്ട്. എന്നാൽ പലപ്പോഴും ശാസ്ത്രമന്വേഷിച്ചു പോയാൽ ഇതിനു പുറകിൽ ശാസ്ത്രീയമായ സത്യങ്ങൾ പലതും കണ്ടെത്തുവാൻ സാധിയ്ക്കുകയും ചെയ്യും. ഇത്തരത്തിലെ ഒരു വിലക്കാണ് പണ്ടു കാലത്തുള്ളവർ പറയുന്ന സന്ധ്യാ സമയം കഴിഞ്ഞാൽ ഗർഭിണി പുറത്തിറങ്ങരുതെന്നത്.
സന്ധ്യാ സമയം കഴിഞ്ഞ് പണ്ട് ഇതു സംബന്ധിച്ച് നിറം പിടിപ്പിച്ച കഥകൾ പലതുണ്ടായിരുന്നു. ഇന്നത് പലതും അന്ധവിശ്വാസങ്ങളെന്ന ഗണത്തിൽ പെട്ട് തള്ളിക്കളയുന്നു. എന്നാൽ വാസ്തവത്തിൽ സന്ധ്യാ സമയം കഴിഞ്ഞ് ഗർഭിണി പുറത്തിറങ്ങിയാൽ ഒന്നും സംഭവിയ്ക്കില്ലെന്നതാണ് സത്യം. പണ്ടു കാലത്ത് വൈദ്യുതിയും മററും കുറവായിരുന്ന കാലഘട്ടത്തിൽ ഇരുട്ടിൽ തട്ടി വീഴാനും ഇതു വഴി അമ്മയ്ക്കും കുഞ്ഞിനും ദോഷം വരുവാനുമുള്ള സാഹചര്യമുണ്ടായിരുന്നു.



 

  ഇത് ഒഴിവാക്കാനാണ് നിറം പിടിപ്പിച്ച കഥകളുടെ കൂട്ടു പിടിച്ചിരുന്നത്. ഇരുട്ട് പൊതുവേ ഭയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഭയവും ഇത്തരം വികാരങ്ങളും സ്‌ട്രെസ് പോലുള്ള അവസ്ഥകൾ ഗർഭിണികളിലുണ്ടാക്കാം. സ്‌ട്രെസ് ഹോർമോൺ അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതല്ല. ഇത് അബോർഷൻ വരെയുള്ള കാര്യങ്ങൾക്ക് വഴിയൊരുക്കാം. മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഗർഭകാലത്ത് സ്‌ട്രെസ് ഉണ്ടാക്കാം. ഇതെല്ലാം തന്നെയാണ് സന്ധ്യാ സമയം കഴിഞ്ഞ് ഗർഭിണി പുറത്തിറങ്ങരുതെന്ന വിലക്കിന് കാരണമായുള്ളത്. എന്നാൽ ഇതു മാത്രമല്ല, ഇത്തരം ശാസ്ത്രീയ വിശദീകരണങ്ങൾ നൽകുന്ന പല നിർദേശങ്ങളും ഗർഭകാലത്ത് പണ്ടുള്ള തലമുറ നൽകാറുണ്ട്. കാരണം ചികഞ്ഞുപോയാൽ ഇതിനു പുറകിൽ ശാസ്ത്രീയമായ സത്യങ്ങൾ കണ്ടെത്താൻ സാധിയ്ക്കും. ഇതിലൊന്നാണ് ഗർഭ കാലത്ത് മരണ വീട്ടിൽ പോകരുതെന്നത്. ഇതിനും കാരണം സ്‌ട്രെസുമായി ബന്ധപ്പെട്ടാണ്. മരണ വീട്ടിൽ നെഗറ്റീവ് ഊർജവും സ്‌ട്രെസും ദുഖവും നിറഞ്ഞ അന്തരീക്ഷനുമായിരിയ്ക്കും ഉണ്ടാകുക. ഇത് ഗർഭിണിയിൽ സന്തോഷത്തിനു പകരം ദുഖകരമായ അവസ്ഥയുണ്ടാക്കും.



  ഗർഭകാലത്ത് അമ്മ സന്തോഷത്തോടെയിരിയ്‌ക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.ഇതുപോലെ ഗർഭകാലത്ത് ചുവരിൽ ആണിയടിയ്ക്കാൻ പാടില്ല, കത്തി പോലുളള ഉപകരണങ്ങൾ കൈകാര്യം ചെയ്യരുത് എന്നെല്ലാം പറയും. ഇത് നെഗറ്റീവ് ശക്തികളെ ആകർഷിയ്ക്കുമെന്നണ് പൊതുവേ പറയാറ്. എന്നാൽ ഗർഭകാലത്ത് ഇത്തരം കാര്യങ്ങൾ കൊണ്ട് മുറിവേൽക്കാതിരിയ്ക്കുന്നതാണ് ഇങ്ങനെ പറഞ്ഞിരുന്നത്. ഇതുപോലെ ഗർഭകാലത്ത് വീടു മാറരുതെന്നാണ് പറയുക. ഇതിനും കാരണം ഈ സമയത്ത് അമിത ജോലി ചെയ്യുന്നതിൽ നിന്നും സ്‌ട്രെസ് പോലുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതിനുമെല്ലാമാണ്. ഉയർന്ന ശബ്ദം ഗർഭ കാലത്ത് കേൾക്കുന്നത് ഒഴിവാക്കണം എന്നുപറയും. ഉദാഹരണം വെടിക്കെട്ടു പോലുള്ളവ. ഇത് സ്‌ട്രെസ് ഉണ്ടാക്കുന്ന കാരണമാണിത്.  

Find out more: