ഓൺറോഡ് വില ഏകദേശം 1.06 കോടി രൂപ കവിയും. രണ്ടാം നിരയിലെ ബക്കറ്റ് സീറ്റുകളാണ് വെൽഫയറിന്റെ ഹൈലൈറ്റ്. വെന്റിലേഷൻ, റിക്ലൈനിങ്, ഫുട്റെസ്റ്റ് സൗകര്യമുള്ള ഈ സീറ്റുകൾ വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമാണ്. റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന 13-ഇഞ്ച് ടിവി, 17-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, സൺബ്ലൈൻഡ്, രണ്ടു സൺറൂഫ്, വ്യത്യസ്ത നിറങ്ങളിൽ അലങ്കരിക്കാവുന്ന അമ്പിയന്റ് ലൈറ്റിംഗ്, 3 സോൺ ക്ലൈമറ്റ് കണ്ട്രോൾ, വയർലെസ് ചാർജർ എന്നിങ്ങനെ സർവ ആഡംബര സംവിധാനവും വെൽഫയറിൻ്റെ ഇന്റീരിയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നാല് നിറങ്ങളിൽ വെൽഫെയറിനെ ടൊയോട്ട അവതരിപ്പിച്ചിട്ടുണ്ട്. വെള്ള നിറത്തിനാണ് ഡിമാൻഡ് കൂടുതൽ. ഫഹദിന്റെ വെൽഫെയറിന്റെയും നിറം വെളുപ്പാണ്. എക്സിക്യൂട്ടീവ് ലോഞ്ച് എന്ന ഒരൊറ്റ വേരിയന്റിൽ വിപണിയിലെത്തിയ ടൊയോട്ട വെൽഫയറിന് 79.5 ലക്ഷം ആയിരുന്നു ലോഞ്ച് വില.ജൂണിലാണ് മലയാള സിനിമ ലോകത്തെ രണ്ടാം ടൊയോട്ട വെൽഫെയർ എത്തിയത്.
നടൻ സുരേഷ് ഗോപിയുടെ വീട്ടിലാണ് മലയാള സിനിമ ലോകത്തെ രണ്ടാമത്തെ ടൊയോട്ട വെൽഫെയർ പാർക്ക് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് ആണ് വീട്ടിലെ പുത്തൻ അതിഥിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. മോഹൻലാൽ സ്വന്തമാക്കിയതുപോലെ വെള്ള നിറത്തിലുള്ള വെൽഫെയർ ആണ് സുരേഷ് ഗോപിയും വാങ്ങിയത്.ടൊയോട്ട ഫെബ്രുവരിയിലാണ് വെൽഫയർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
മാർച്ച് ആദ്യ വാരം തന്നെ കേരളത്തിലെ ആദ്യത്തെ വെൽഫയർ ഉടമയായി സാക്ഷാൽ മോഹൻലാൽ. മലയാളത്തിന്റെ മഹാനടന്റെ മറ്റെല്ലാ വാഹനങ്ങളെപോലെ തന്നെ തൂവെള്ള നിറത്തിലുള്ള ടൊയോട്ട വെൽഫയർ മോഹൻലാൽ സ്വന്തമാക്കിയത്. KL.07.CU.2020 എന്ന ഫാൻസി നമ്പറും തന്റെ വാഹനത്തിനായി മോഹൻലാൽ ഒപ്പിച്ചു. അധികം താമസമില്ലാതെ മുൻ ബമ്പറിൽ ക്രോം ഗാർണിഷ് ചേർത്ത് വെൽഫെയറിനെ കൂടുതൽ മോഡി പിടിപ്പിച്ചിട്ടുണ്ട് മോഹൻലാൽ.
click and follow Indiaherald WhatsApp channel