കൂട്ടിക്കലിലെ 25 കുടുംബങ്ങൾക്ക് വീടായി; ഹൃദ്യമായ അനുഭവമെന്ന് മുഖ്യമന്ത്രി! വിപുലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ 25 വീടുകൾ യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു.ഉരുൾപൊട്ടലിൽ വീട് നഷ്ടമായ കോട്ടയം കൂട്ടിക്കലിലെ 25 കുടുംബങ്ങൾക്ക് സിപിഎം നിർമിച്ച വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. നിർമ്മാണത്തിനുവേണ്ട തുക സ്വരൂപിച്ചപ്പോഴാണ് വീടുവച്ചു നൽകുന്നതിനായി കണ്ടെത്തിയ സ്ഥലത്തെ ചില പാരിസ്ഥിതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. അതിന്റെ ഫലമായി സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി പരിധിയിലെ പാർടി അംഗങ്ങളിൽ നിന്ന് പിരിവെടുത്ത് ഭവനനിർമ്മാണത്തിനായി വേണ്ടിയിരുന്ന രണ്ട് ഏക്കറിലധികം ഭൂമി വില കൊടുത്തു വാങ്ങി.
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഏറ്റെടുത്തു നടപ്പിലാക്കിയ വിപുലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ 25 വീടുകൾ യാഥാർത്ഥ്യമായതെന്ന് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ. ദുരന്തമുഖങ്ങളിൽ വലിയ നഷ്ടങ്ങൾ സഹിക്കേണ്ടി വരുന്നവരെ ചേർത്തുനിർത്താനും അവരെ കൈപ്പിടിച്ചുയർത്താനും സാധിക്കുന്നവരാണ് നാടിന്റെ യഥാർത്ഥ നായകർ. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് സിപിഐ എം ഇതുവഴി ഉയർത്തിപ്പിടിക്കുന്നത്. ദുരന്തമുണ്ടായ ഘട്ടത്തിൽ തന്നെ സർക്കാരും രാഷ്ട്രീയ പാർട്ടികളും സന്നദ്ധസംഘടനകളും കൂട്ടായ ഇടപെടലുകളിലൂടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അതിനുശേഷമാണ് 25 കുടുംബങ്ങൾക്ക് വീട് വച്ചു നൽകാൻ സിപിഎം തീരുമാനിച്ചത്. അതിനായി പാർടി അംഗങ്ങൾ, തൊഴിലാളി സംഘടനകൾ, സർവീസ് സംഘടനകൾ എന്നിവയിൽ നിന്നൊക്കെ ധനം സമാഹരിച്ചു.
വെല്ലുവിളികൾ നേരിടുമ്പോൾ പിന്തുണയും സാന്ത്വനവുമായി ചുറ്റുമുള്ളവരെത്തുന്നത് ഉന്നതമായ മനുഷ്യസ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതിഫലനമാണ്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു രണ്ടുവർഷം മുൻപ് കോട്ടയത്തെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടൽ. അന്ന് കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി നിർനിർമിച്ചു നൽകിയ 25 വീടുകൾ ഇന്ന് കൈമാറ്റം ചെയ്യാനായത് ഏറെ ഹൃദ്യമായ അനുഭവമായെന്ന് കുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി. നിർമ്മാണത്തിനുവേണ്ട തുക സ്വരൂപിച്ചപ്പോഴാണ് വീടുവച്ചു നൽകുന്നതിനായി കണ്ടെത്തിയ സ്ഥലത്തെ ചില പാരിസ്ഥിതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
അതിന്റെ ഫലമായി സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി പരിധിയിലെ പാർടി അംഗങ്ങളിൽ നിന്ന് പിരിവെടുത്ത് ഭവനനിർമ്മാണത്തിനായി വേണ്ടിയിരുന്ന രണ്ട് ഏക്കറിലധികം ഭൂമി വില കൊടുത്തു വാങ്ങി. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഏറ്റെടുത്തു നടപ്പിലാക്കിയ വിപുലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ 25 വീടുകൾ യാഥാർത്ഥ്യമായതെന്ന് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ. ദുരന്തമുഖങ്ങളിൽ വലിയ നഷ്ടങ്ങൾ സഹിക്കേണ്ടി വരുന്നവരെ ചേർത്തുനിർത്താനും അവരെ കൈപ്പിടിച്ചുയർത്താനും സാധിക്കുന്നവരാണ് നാടിന്റെ യഥാർത്ഥ നായകർ. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് സിപിഐ എം ഇതുവഴി ഉയർത്തിപ്പിടിക്കുന്നത്.
Find out more: