ഇനി ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാത്തവർക്കും മദ്യം കൊടുക്കണമെന്നാണ് വാക്കാലുള്ള നിർദ്ദേശം. ഇതോടെ ആപ്പിന്റെ ഭാവി എന്താകുമെന്ന കാര്യം സർക്കാർ തീരുമാനിക്കും. അതേസമയം ക്രിസ്മസ് പുതുവത്സര നാളുകളിൽ ജില്ലയിലെ ബിവറേജ് കോർപറേഷൻ ഔട്ട്ലെറ്റുകളിൽ നിന്ന് വിറ്റു പോയത് 13.69 കോടി രൂപയുടെ മദ്യം ആണ്. ൺസ്യൂമർഫെഡിൻ്റെയും ബാറുകളുടെയും കൂടി വിൽപ്പന കണക്കാക്കുമ്പോൾ 25 കോടിയിലേറെ രൂപയുടെ മദ്യം ജില്ലയിൽ പുതുവത്സര ക്രിസ്മസ് ആഘോഷങ്ങൾക്കായി വിറ്റു പോയെന്നാണ് വിവരം.ക്രിസ്മസ് ദിനത്തിൽ 2.19 കോടിയുടെയും ഡിസംബർ 31 ന് 3.24 കോടി രൂപയുടെയും വിൽപ്പന നടന്നു.
കൊട്ടാരക്കര വെയർ ഹൗസിന് കീഴിലുള്ള ഔട്ട്ലെറ്റുകളിൽ ക്രിസ്മ്സ് തലേന്നും ക്രിസ്മസ് ദിനത്തിലുമായി 3.36 കോടി രൂപയുടെയും ഡിസംബർ 31 ന് 2.49 കോടി രൂപയുടെയും മദ്യമാണ് വിറ്റു പോയത്.ക്രിസ്മസും പുതുവത്സര ആഴ്ചയിലെ എല്ലാ ദിവസവും വലിയ കച്ചവടം നടന്നുവെന്നാണ് ബിവറേജസ് കോർപറേഷൻ പറയുന്നത്. ക്രിസ്മസിന്റെ തലേന്ന് കൊല്ലം വെയർഹൗസിന് കീഴിലെ 12 ഔട്ട്ലെറ്റുകളിലായി 2.40 കോടിയുടെ മദ്യമാണ് വിറ്റത്. 24 ന് 55.06 ലക്ഷം, 25 ന് 41.46 ലക്ഷം, 31 ന് 58. 39 ലക്ഷം എന്നിങ്ങനെ ആയിരുന്നു വിൽപ്പന. കല്ലുവാതുക്കൽ ഔട്ട്ലെറ്റാണ് ജില്ലയിൽ വിൽപ്പനയിൽ രണ്ടാമത്.
click and follow Indiaherald WhatsApp channel