പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് ചോദിച്ചവർക്ക് വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ മറുപടി ഇപ്രകാരം! രാപ്പകൽ, അമൃതം, പളുങ്ക്, കഥ പറയുമ്പോൾ തുടങ്ങി വെടിക്കെട്ടിലെത്തി നിൽക്കുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ സിനിമാജീവിതം. ചിത്രീകരണത്തിനിടയിൽ വിഷ്ണു ഉണ്ണിക്കൃഷ്ണന് പരിക്കേറ്റ വാർത്ത കഴിഞ്ഞ ദിവസം വൈറലായിരുന്നു. പ്ലാസ്റ്റിക് സർജറി ചെയ്‌തേക്കുമെന്ന തരത്തിലായിരുന്നു വാർത്തകൾ. അതൊന്നും ചെയ്തില്ലെന്ന് വ്യക്തമാക്കിയെത്തിയിരിക്കുകയാണ് നടൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ താരമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. എന്റെ വീട് അപ്പൂന്റേയും എന്ന ചിത്രത്തിലൂടെയായാണ് വിഷ്ണു തുടക്കം കുറിച്ചത്. പൂർണ്ണ ആരോഗ്യവാനായി വന്ന് വീണ്ടും വെടിക്കെട്ടിന് തിരികൊളുത്തട്ടെ.





  ഇവിടുത്തെ മാധ്യമസിങ്കങ്ങൾ പേടിപ്പിച്ചുകളഞ്ഞു. ബ്രോ വേഗം സുഖമായി വന്നാലും. മ്മക്ക് പൊളിക്കാം. അതെ ആദ്യം കേട്ടപ്പോൾ ആകെ ടെൻഷൻ ആയി, പിന്നെ കബീറിനെ വിളിച്ചു ചോദിച്ചപ്പോൾ കൊഴപ്പമില്ല എന്ന് പറഞ്ഞു അപ്പൊ ഒരു സമാധാനം ആയി, എന്തായാലും എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു കൊണ്ട് പൂർവാധികം ഭംഗിയായി "വെടിക്കെട്ട്‌" ഷൂട്ടിംഗ് തീർക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. പ്രതിസന്ധികളെ തരണം ചെയ്ത് എത്രയും വേഗം തിരിച്ചു വരട്ടെ ബ്രദർ കഴിഞ്ഞ കാലങ്ങളിലെ പോലെ. ഇനിയും വിജയിച്ചു മുമ്പോട്ട് തന്നെ പോവട്ടെ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്. പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ, പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.






   "വെടിക്കെട്ട് " സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി. എല്ലാവരോടും സ്നേഹം എന്നായിരുന്നു വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ കുറിപ്പ്. വള്ളത്തിൽ നിന്ന് കത്തുന്ന വിളക്കുമായി കരയിലേക്ക് കയറുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റെന്നും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു വാർത്തകൾ.






  രണ്ടു കൈയ്യിലും പരിക്കേറ്റുവെന്നും പ്ലാസ്റ്റിക് സർജറി വേണ്ടിവന്നേക്കുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. വിഷ്ണു ഉണ്ണിക്കൃഷ്ണനും സുഹൃത്ത് ബിബിൻ ജോർജും ചേർന്നാണ് വെടിക്കെട്ട് സംവിധാനം ചെയ്യുന്നത്. പരിക്കേറ്റതിനെത്തുടർന്ന് സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേക്ക് നിർത്തിവെച്ചിരുന്നു. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന അണിയറപ്രവർത്തകർക്കും പരിക്കേറ്റിരുന്നു. നാളുകൾക്ക് ശേഷമായി വിഷ്ണുവും ബിബിനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെടിക്കെട്ട്.

Find out more: