പ്രതിപക്ഷ യോഗത്തിൽ നിന്നും വിട്ട് നിൽക്കാൻ മായാവതിയും ആം ആദ്മിയും!  കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലെ പാർട്ടികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചർച്ചയും നാളെ നടക്കുന്ന യോഗത്തിൽ നടക്കാനിരിക്കെയാണ് രണ്ട് പ്രമുഖ പാർട്ടികൾ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തിൽ നിന്നും വിട്ട് നിൽക്കാനൊരുങ്ങി ആം ആദ്മി പാർട്ടിയും മായാവതിയുടെ ബിഎസ്പിയും.ഡൽഹി ഓഡിനൻസ് വിഷയത്തിൽ കോൺഗ്രസ് ഞങ്ങളെ പിന്തുണയ്ക്കണം. ഇല്ലെങ്കിൽ തങ്ങൾ നാളെയും പിന്നീട് അങ്ങോട്ട് നടക്കുന്ന പ്രതിപക്ഷ യോഗങ്ങളും ബഹിഷ്കരിക്കുമെന്നും ആം ആദ്മി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജൂൺ 23 വെള്ളിയാഴ്ച പാറ്റ്നയിൽ നടക്കുന്ന യോഗത്തിൽ എല്ലാവരുടേയും മുന്നിൽ കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.







   സമ്മേളനത്തിന് മുന്നോടിയായി ബിജെപിയെയും കോൺഗ്രസിനെയും ലക്ഷ്യം വച്ചാണ് മായാവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. പാറ്റ്നയിൽ ഹൃദയങ്ങൾ കൂടിച്ചേരുകയല്ല, വെറും കൈകോർക്കൽ മാത്രമാണ് നടക്കുക എന്ന് മായാവത് ആരോപിച്ചു. ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ പാർട്ടികൾക്ക് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ കത്തയച്ചിട്ടുണ്ട്. ബിൽ പാസാക്കിയാൽ അത് ബിജെപി ഇതര സംസ്ഥാനങ്ങളെ ബാധിക്കുമെന്നും സംസ്ഥാന സർക്കാരുകളുടെ അധികാരത്തിൽ കടന്നുകയറുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. വ്യക്തമായ രാഷ്ട്രീയ നിലപാടുകളുടെയും സമഗ്രമായ കാഴ്ചപ്പാടിന്റെയും ആവശ്യകത അദ്ദേഹം കത്തിൽ ഊന്നിപ്പറയുന്നു. പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തിൽ നിന്നും വിട്ട് നിൽക്കാനൊരുങ്ങി ആം ആദ്മി പാർട്ടിയും മായാവതിയുടെ ബിഎസ്പിയും.ഡൽഹി ഓഡിനൻസ് വിഷയത്തിൽ കോൺഗ്രസ് ഞങ്ങളെ പിന്തുണയ്ക്കണം. ഇല്ലെങ്കിൽ തങ്ങൾ നാളെയും പിന്നീട് അങ്ങോട്ട് നടക്കുന്ന പ്രതിപക്ഷ യോഗങ്ങളും ബഹിഷ്കരിക്കുമെന്നും ആം ആദ്മി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.




  
''രാജ്യം പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മ, പിന്നാക്കാവസ്ഥ, നിരക്ഷരത, വംശീയ വിദ്വേഷം, കലാപം തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ബാബാ സാഹിബ് അംബേദ്കർ രൂപപ്പെടുത്തിയ മാനവിക സമത്വ ഭരണഘടന നടപ്പാക്കാൻ കോൺഗ്രസും ബിജെപിയും പോലുള്ള പാർട്ടികൾക്ക് കഴിയുന്നില്ലെന്ന് ബഹുജനങ്ങളുടെ അവസ്ഥയിൽ നിന്ന് വ്യക്തമാണെന്നും മായാവതി പറഞ്ഞു. അത്തരം യോഗങ്ങൾക്ക് പകരം, ജനങ്ങൾക്ക് ഈ പാർട്ടികളിൽ വിശ്വാസമുണ്ടോ എന്ന് തിരിച്ചറിഞ്ഞാൽ മതിയായിരുന്നു. വ്യാജ മുഖസ്തുതിയും ഹിഡൻ അജണ്ടകളും എത്ര കാലം നിലനിൽക്കും?'' എന്നും മായാവതി ട്വീറ്റ് ചെയ്തു.

Find out more: