പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്! ആറാമത്തെ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിക്കുന്നത്. രാവിലെ ഒൻപതിനാണ് ബജറ്റ് അവതരണം നടക്കുന്നത്. പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. സർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റാണിത്. തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത് ഒരു സമ്പൂർണ ബജറ്റായിരിക്കും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ വാഗ്ദാനങ്ങളായിരിക്കും മുന്നിൽവെക്കുക. നാലുമാസത്തേക്കുള്ള വോട്ടോൺ അക്കൗണ്ട് അവതരിപ്പിച്ചാൽ മതിയെങ്കിലും ഒരു സമ്പൂർണ ബജറ്റായിരിക്കും അവതരിപ്പിക്കുക. അതിന് പുറമെ, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ പദ്ധതികൾ പ്രതീക്ഷിക്കാം. മദ്യത്തിന്റെ വില വർദ്ധിപ്പിക്കാനുള്ള ബിവറേജസ് കോർപ്പറേഷന്റെ ശുപാർശ അംഗീകരിച്ചതിനാൽ നികുതി വർദ്ധനവ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്.എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ നിർദ്ദേശമുണ്ടാകും. 



  സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ലെന്നും റിപ്പോർട്ടുണ്ട്. കേരളം കടമെടുക്കുന്നതിൽ വേവലാതി വേണ്ട. കടമെടുക്കുന്നത് നിയമാനുസൃതമാണ്. ഇപ്പോൾ കടംവാങ്ങിയില്ലെങ്കിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കൊവിഡാനന്തര കേരളത്തിന് ഉണർവേകുന്ന ബജററ്റാകുമെന്ന് ധനമന്ത്രി ബജറ്റ് അവതരണങ്ങൾക്ക് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.



 വായ്പയെടുക്കുന്നതിനേക്കാൾ വേഗത്തിൽ സമ്പദ്ഘടന വളർന്നാൽ ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ തവണ ട്വന്റി-ട്വന്റിയുടെ ഭാഗമായാണ് മത്സരിച്ചത്. ഇക്കുറി ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാവരും ബിജെപിയോട് അടുക്കും. സ്ഥാനാർത്ഥി നിർണ്ണയം മികച്ചതാണെങ്കിൽ എൻഡിഎ വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എൽഡിഎഫിനും യുഡിഎഫിനും നല്ല സ്ഥാനാർത്ഥികൾ ഉണ്ടായാൽ മാത്രമേ അവർ വിജയിക്കൂ എന്നും ജേക്കബ് തോമസ് പറഞ്ഞു.



  എന്നാൽ ഇക്കുറി എൻഡിഎയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിടും. കഴിഞ്ഞ തവണ വിആർഎസ് അംഗീകരിക്കാതെ വന്നതാണ് മത്സരിക്കാൻ സാധിക്കാതെ വന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു-മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. നാല് മാസംകൂടി നന്നായി ഭരിച്ചാൽ പിണറായി ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ്. മനസിലുള്ള മണ്ഡലം ഇരിങ്ങാലക്കുടയാണ്. മത്സര രംഗത്തിറങ്ങാൻ യാതൊരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 



  ദേശീയത രാജ്യത്തിന് ആവശ്യമുള്ള ഘടകമാണെന്നും എന്നാൽ അതിന് അടിസ്ഥാനം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നഗരസഭയിൽ ഉണ്ടായത് ആവേശത്തിന്റെ പുറത്തുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്നത് ദേശീയതയുമായി കൂട്ടി കുഴയ്ക്കാനാവില്ലെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
 

Find out more: